ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ച് പൃഥ്വിരാജ്; റെക്കോർഡ് നേട്ടവുമായി ആടുജീവിതം’

Advertisement

പുതിയ റെക്കോർഡ് നേട്ടവുമായി പൃഥിവിരാജ്. മാർച്ച് 28ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ തന്നെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു മുന്നേറവയാണ് അതിവേഗ നൂറുകോടി ക്ലബിൽ ഇടംപിടിക്കുന്ന ചിത്രം എന്ന ഈ നേട്ടം സ്വന്തമാക്കിയത്. വെറും ഒൻപത് ദിവസംകൊണ്ടാണ് ഈ ബ്ലെസി-പൃഥ്വിരാജ് ചിത്രം ആ​ഗോളകളക്ഷനിൽ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്.

മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ആടുജീവിതം. 11 ദിവസംകൊണ്ടു 2018 ആണ് 100 കോടി കളക്ഷൻ നേടിയ വേ​ഗതയിൽ ആടുജീവിതത്തിന് പിന്നിലുള്ളത്. ലൂസിഫർ, മഞ്ഞുമ്മൽ ബോയ്സ് എന്നിവ പന്ത്രണ്ടും പ്രേമലു മുപ്പത്തൊന്നും പുലിമുരുകൻ മുപ്പത്താറ് ദിവസവുമെടുത്താണ് 100 കോടി ക്ലബിലേക്കെത്തിയത്. ഇതോടെ മലയാളത്തിൽ ഏറ്റവും വേ​ഗത്തിൽ ഈ കളക്ഷൻ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം കരസ്ഥമാക്കി പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷൻ ചിത്രമാണ് ആടുജീവിതം.

Advertisement

.അമല പോൾ, റിക് അബി, താലിബ് മുഹമ്മദ്, ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, നാസർ കരുതെനി, ശോഭ മോഹൻ തുടങ്ങിയ നടീനടന്മാരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് എ ആർ റഹ്മാൻ ആണ്. ആട് ജീവിതത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സുനിൽ കെ എസ്, സൗണ്ട് ഡിസൈനിങ് നിർവഹിച്ചത് റസൂൽ പൂക്കുട്ടി, എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close