കരിയർ ബെസ്റ്റ് ബോക്സ് ഓഫീസിൽ ഓപ്പണിങ് നേടി ബാലയ്യയുടെ വീരസിംഹ റെഡ്‌ഡി; കളക്ഷൻ റിപ്പോർട്ട് ഇതാ

Advertisement

നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനി ഒരുക്കിയ വീരസിംഹ റെഡ്ഢി സംക്രാന്തി റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ആദ്യ ദിനം മുതൽ ആരാധകരിൽ നിന്നും മികച്ച പ്രതികരണം നേടിയ ഈ മാസ്സ് മസാല എന്റെർറ്റൈനെർ ചിത്രം വമ്പൻ ഓപ്പണിങ് ആണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ആന്ധ്രപ്രദേശ്- തെലുങ്കാന മാർക്കറ്റിൽ നിന്നും ബാലയ്യയുടെ കരിയർ ബെസ്റ്റ് ഓപ്പണിങ് ഷെയർ നേടിയ ഈ ചിത്രം ആഗോള കളക്ഷനിലും ബാലയ്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ആദ്യദിന ഗ്രോസ് ആണ് നേടിയത്. 54 കോടി രൂപയാണ് ഈ ചിത്രം ആദ്യ ദിനം നേടിയ ആഗോള കളക്ഷൻ എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. തന്റെ കഴിഞ്ഞ റിലീസായ അഖണ്ഡയിലൂടെ കരിയറിലെ ആദ്യത്തെ നൂറ് കോടി ഗ്രോസ് നേടിയ ചിത്രം കരസ്ഥമാക്കിയ ബാലയ്യ, വീരസിംഹ റെഡ്‌ഡിയിലൂടെ ആ നേട്ടം ആവർത്തിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് തെലുങ്ക് സിനിമാ ലോകവും ബാലയ്യ ആരാധകരും.

Advertisement

തെലുങ്കിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച വീരസിംഹ റെഡ്ഡിയുടെ ഹൈലൈറ്റ്, ബാലയ്യയുടെ ഗംഭീര ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമാണ്. ശ്രുതി ഹാസൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി, ഹണി റോസ്, ലാൽ എന്നിവരും വേഷമിട്ടിട്ടുണ്ട്. എസ് തമൻ സംഗീത സംവിധാനം നിർവഹിച്ച ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളാണ്. ഋഷി പഞ്ചാബി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് നവീൻ നൂലിയും ഇതിന് സംഘട്ടനം ഒരുക്കിയത് വെങ്കട്, റാം- ലക്ഷ്മൺ എന്നിവർ ചേർന്നുമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close