വീണ്ടും 100 കോടിയിലേക്ക് ധനുഷ് ചിത്രം; വാത്തി കളക്ഷൻ റിപ്പോർട്ട് ഇതാ

Advertisement

തമിഴ് സൂപ്പർ താരം ധനുഷ് നായകനായി എത്തിയ വാത്തി എന്ന ചിത്രം ഗംഭീര വിജയം നേടി പ്രദർശനം തുടരുകയാണ്. തമിഴിലും തെലുങ്കിലും ഒരുക്കിയ വാത്തി നിർമ്മിച്ചിരിക്കുന്നത്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ എസ്. നാഗവംശി, സായി സൗജന്യ എന്നിവര്‍ ചേർന്നാണ്. വെങ്കി അറ്റ്‍ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ ദിനം മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയത്. അസുരൻ, തിരുച്ചിത്രമ്പലം എന്നിവക്ക് ശേഷം വീണ്ടും ഒരു ധനുഷ് ചിത്രം നൂറ് കോടി ആഗോള ഗ്രോസിലെത്തുമെന്നാണ് വാത്തി നേടുന്ന വിജയം സൂചിപ്പിക്കുന്നത്. ആദ്യ 6 ദിവസത്തെ ഈ ചിത്രത്തിന്റെ ആഗോള കളക്ഷൻ 66 കോടി രൂപക്കും മുകളിലാണ്. തമിഴ്നാട് നിന്ന് 23 കോടിയോളം നേടിയ ഈ ചിത്രം, തെലുങ്കു സംസ്ഥാനങ്ങളിൽ നിന്ന് 22 കോടിയോളം നേടി. കേരളം, കർണാടകം, റസ്റ്റ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് ആകെ മൊത്തം 7 കോടിക്ക് മുകളിൽ നേടിയ ഈ ചിത്രത്തിന്റെ ഓൾ ഇന്ത്യ ഗ്രോസ് 52 കോടിയോളമാണ്.

വിദേശത്തു നിന്നും 14 കോടി രൂപയാണ് ഇതുവരെ ഈ ചിത്രം നേടിയ കളക്ഷൻ. ഏതായാലും ധനുഷിന്റെ കരിയറിലെ മറ്റിരു വമ്പൻ ഹിറ്റായി വാത്തി മാറിക്കഴിഞ്ഞു. വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു പ്രമേയം ഏറെ എന്റർടൈനിംഗ് ആയി അവതരിപ്പിച്ച ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ധനുഷിന്റെ പ്രകടനം തന്നെയാണ്. ബാലകുമരൻ എന്ന അധ്യാപകന്റെ വേഷത്തിൽ ധനുഷ് അഭിനയിച്ച ഈ ചിത്രത്തിൽ മലയാളി നായികാ താരം സംയുക്ത മേനോൻ, സായ് കുമാര്‍, തനികേല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേന്‍, ഇളവരസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. വിദ്യാഭ്യാസ കച്ചവടം പ്രമേയമാകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജി വി പ്രകാശ് കുമാറാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close