
Advertisement
ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ചിത്രത്തിൽ സിമ്പു ഭാഗമല്ലെന്നും താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിമ്പു അതിഥി വേഷത്തിലെത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഈ വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നാണ് സിമ്പുവിന്റെ ടീമിന്റെ പ്രതികരണം.
Advertisement