ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

Advertisement

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും ഫാന്റസിയും സമന്വയിപ്പിച്ച ചിത്രം, വേറിട്ട പ്രമേയവും മേക്കിങ് ശൈലിയും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുന്നു.

ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ് ആന്റണി യാക്കൂനും അൻവറും. ഒരുകാലത്ത് ഗുണ്ടാ സംഘത്തിലെ പ്രധാനിയായിരുന്ന ആന്റണി, തലവൻ പൈലി ആശാന്റെ മരണശേഷം അവഗണിക്കപ്പെടുന്നു. പൈലിയുടെ മകൻ കുട്ടാപ്പി സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതോടെ ആന്റണിയുടെ സ്ഥാനം കൂടുതൽ പരുങ്ങലിലാകുന്നു. നഷ്ടപ്പെട്ട അംഗീകാരം തിരിച്ചുപിടിക്കാൻ വലിയൊരു ദൗത്യം ഏറ്റെടുക്കുന്ന ആന്റണിയുടെയും അൻവറിന്റെയും ജീവിതത്തിലേക്ക് റെജിമോൻ എത്തുന്നതോടെ കഥ അപ്രതീക്ഷിത വഴികളിലേക്ക് നീങ്ങുന്നു. പിന്നീട് മിസ്റ്ററിയും ഫാന്റസിയും നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.

Advertisement

ജയസൂര്യയുടെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നാണ് ആന്റണി യാക്കൂൻ. ശരീരഭാഷയിലും സംഭാഷണശൈലിയിലും അദ്ദേഹം പുലർത്തുന്ന മികവ് കഥാപാത്രത്തെ വിശ്വസനീയമാക്കുന്നു. വിനായകനുമായുള്ള കോമ്പിനേഷൻ രംഗങ്ങൾ ചിരിയുണർത്തുന്നു. നിഹാൽ നിസാം, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങി താരനിരയിലെ മറ്റുള്ളവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

ജെയിംസ് സെബാസ്റ്റ്യന്റെ തിരക്കഥയും പ്രിൻസ് ജോയിയുടെ സംവിധാനവുമാണ് ചിത്രത്തിന്റെ പ്രധാന കരുത്ത്. ആദ്യപകുതിയിലെ നർമരംഗങ്ങൾക്കുശേഷം രണ്ടാംപകുതിയിൽ ഫാന്റസിയും ത്രില്ലും കഥയ്ക്ക് പുതിയ മാനം നൽകുന്നു. വിഷ്ണു ശർമയുടെ ഛായാഗ്രഹണവും ഡോൺ വിൻസെന്റിന്റെ സംഗീതവും ദൃശ്യാനുഭവത്തെ മികവുറ്റതാക്കുന്നു. വിഎഫ്എക്സും ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ ആകർഷണം വർധിപ്പിക്കുന്നു.

ചുരുക്കത്തിൽ, പതിവ് സിനിമാ ഫോർമുലകളിൽനിന്ന് മാറിനിൽക്കുന്ന ‘ടൈറ്റൻസ്’, ചിരിയും കൗതുകവും ത്രില്ലും കോർത്തിണക്കിയ ഒരു വ്യത്യസ്ത തിയറ്റർ അനുഭവമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close