
പാൻ-ഇന്ത്യൻ ആക്ഷൻ–അഡ്വഞ്ചർ ചിത്രം ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി. പുരാണം, ചരിത്രം, ഫാന്റസി, സാഹസികത എന്നിവ സമന്വയിപ്പിച്ച വിപുലമായ ദൃശ്യലോകമാണ് ചിത്രം അവതരിപ്പിക്കുന്നത്. വിരാട് കർണയെ നായകനാക്കി അഭിഷേക് നാമ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 3-ന് ആഗോള റിലീസായി എത്തും.
അനന്തപത്മനാഭസ്വാമി ക്ഷേത്രവും ബ്രഹ്മകമലം എന്ന നിഗൂഢ അവശിഷ്ടവും കേന്ദ്രമാക്കി കഥ പുരോഗമിക്കുന്നു. ദിവ്യനിധി കൈവശപ്പെടുത്താനുള്ള ശ്രമങ്ങളും അതിനെ തടയാൻ രംഗത്തെത്തുന്ന നാഗസാധുക്കളും തമ്മിലുള്ള സംഘർഷമാണ് പ്രധാന പ്രമേയം. പുരാതന രഹസ്യങ്ങളും അമാനുഷിക ശക്തികളും കഥയ്ക്ക് ആഴം നൽകുന്നു.
വിരാട് കർണയ്‌ക്കൊപ്പം നഭ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗാർക്കർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. 2026-ലെ ശ്രദ്ധേയ റിലീസുകളിൽ ഒന്നായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.
അഭിഷേക് പിക്ചേഴ്സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്റെ ബാനറിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗി റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഉത്തരേന്ത്യൻ വിതരണാവകാശം സീ സ്റ്റുഡിയോസും ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോയും സ്വന്തമാക്കിയിട്ടുണ്ട്
പി.ആർ.ഒ: ഐശ്വര്യ രാജ്.