ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ന് തുടക്കം

Advertisement

വിനീത് കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നോട്ട്’ പൂജാ ചടങ്ങോടെ ഔദ്യോഗികമായി ആരംഭിച്ചു. നവാഗതരായ ആശിഷും കിരണും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ദേവ ഫിലിംസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.

കോതമംഗലത്തെ ഹോട്ടൽ മരിയയിൽ നടന്ന പൂജാ ചടങ്ങിൽ സംവിധായകൻ ആഷിക്ക് അബു ഭദ്രദീപം കൊളുത്തി ചിത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചിത്രത്തിൽ അനഘ നാരായണൻ, ജൂഹി ജയകുമാർ, ബിഗ് ബോസ് താരം സെറീന, ശ്രീജിത്ത് ബാബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

Advertisement

ദേവരാജ് കുഞ്ഞുപിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. സജിത്ത് പുരുഷനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ടോബി ജോൺ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.

പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാത്തിരി, കലാസംവിധാനം കൃപേഷ് അയ്യപ്പൻകുട്ടി, മേക്കപ്പ് റോനക്സ് സേവ്യർ, വസ്ത്രാലങ്കാരം ദീപ്തി അനുരാഗ്, സ്റ്റിൽസ് വിഷ്ണു എസ്. രാജൻ, പരസ്യകല ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഷിൻജത് വാസു, സൗണ്ട് ഡിസൈൻ ശ്രീജിത്ത് സി.വി., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഷ്റഫ് എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ.

ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സാണ് ഡിജിറ്റൽ മാർക്കറ്റിംഗ് നിർവഹിക്കുന്നത്. ഐശ്വര്യ രാജാണ് ചിത്രത്തിന്റെ പി.ആർ.ഒ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close