Tuesday, May 30

കണ്ണ് നിറഞ്ഞു ഉണ്ണി മുകുന്ദൻ; ഗംഭീര പ്രതികരണം നേടി മേപ്പടിയാൻ; വീഡിയോ കാണാം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

യുവ താരം ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത മേപ്പടിയാൻ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വിഷ്ണു മോഹൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ നായകൻ ഉണ്ണി മുകുന്ദൻ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. നിലവിൽ കേരളത്തിലെ 170 ഇൽ കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ തിയറ്ററിൽ എത്തി പ്രേക്ഷകർക്കൊപ്പം സിനിമ കണ്ടിറങ്ങിയ ഉണ്ണി മുകുന്ദന്റെ വീഡിയോ വലിയ ശ്രദ്ധ നേടുകയാണ്. വളരെയധികം വികാരാധീതനായി, കണ്ണുകൾ നിറഞ്ഞാണ് ഉണ്ണി മുകുന്ദൻ അവിടെ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. തന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയിരുന്നു ഈ ചിത്രം എന്നും തീയേറ്ററിൽ പ്രേക്ഷകരുടെ കയ്യടികൾ മുഴങ്ങിയപ്പോൾ താൻ വികാരാധീനനായി പോയെന്നും ഉണ്ണി പറയുന്നു.

തിയറ്ററിലെ കയ്യടിയാണ് ഒരു നടനെ സംബന്ധിച്ച് വലിയ കാര്യമെന്നും പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെട്ടു എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഈ ചിത്രത്തിലെ വർക്ക് ഷോപ് മെക്കാനിക്കായ ജയകൃഷ്‍ണന്‍ എന്ന കഥാപാത്രത്തിനു വേണ്ടി ഉണ്ണി മുകുന്ദൻ നടത്തിയ ശാരീരികമായ മേക് ഓവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സാധാരണക്കാരനായ ചെറുപ്പകാരനായി മികച്ച പ്രകടനമാണ് ഈ നടൻ കാഴ്ച വെച്ചത്. അഞ്ജു കുര്യന്‍ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍ തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author