അതിമനോഹര സംഗീതവും മനസ്സ് നിറക്കുന്ന ദൃശ്യങ്ങളും; മോഹൻലാൽ- നെടുമുടി വേണു ടീം അവസാനമായി ഒന്നിച്ച ആറാട്ടിലെ ആ ഗാനം; വീഡിയോ കാണാം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കുറച്ചു നാൾ മുൻപാണ് മലയാളത്തിന്റെ മഹാനടനായ നെടുമുടി വേണു അന്തരിച്ചത്. അദ്ദേഹം ചെയ്ത അവസാന ചിത്രങ്ങളിൽ ഒന്നായ ആറാട്ട് ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നയാനായ ഈ ചിത്രത്തിൽ ഒരതിഥി വേഷത്തിലാണ് നെടുമുടി വേണു എത്തിയിരിക്കുന്നത്. അദ്ദേഹവും മോഹൻലാലും ചേർന്ന് അഭിനയിച്ച ഒരു മനോഹരമായ ഗാനവും ഈ ചിത്രത്തിൽ ഉണ്ട്. ഒട്ടേറെ ഗംഭീര മലയാള ഗാനങ്ങളിൽ ഒരുമിച്ചഭിനയിച്ചു കയ്യടി നേടിയിട്ടുള്ള അദ്ദേഹവും മോഹൻലാലും അവസാനമായി ഒന്നിച്ചു സ്‌ക്രീനിൽ വന്ന, താരുഴിയും എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം, അതിമനോഹരമായി ആണ് ബി ഉണ്ണികൃഷ്ണൻ ചിത്രീകരിച്ചിരിക്കുന്നത്. കഥകളിയും ക്ലാസിക്കൽ നൃത്തവും കളരി പയറ്റും തെയ്യവുമെല്ലാം ഉൾപ്പെടുത്തി ദൃശ്യങ്ങൾ ഒരുക്കിയ ഈ ഗാനം, കാതിനു മാത്രമല്ല കണ്ണിനും ഒരു വിരുന്നാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.

മോഹൻലാൽ, നെടുമുടി വേണു എന്നിവർക്കൊപ്പം രചന നാരായണൻ കുട്ടി, സ്വാസിക, മാളവിക, ധ്രുവൻ, കലാമണ്ഡലം ഗോപി ആശാൻ എന്നിവരും ഈ ഗാനത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹരിശങ്കർ കെ എസ്‌, പൂർണശ്രീ ഹരിദാസ് എന്നിവർ ചേർന്ന് പാടിയ ഈ ഗാനത്തിന് ഈണം പകർന്നത് രാഹുൽ രാജ് ആണ്. നികേഷ് കുമാർ ചെമ്പിലോട് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. വിജയ് ഉലഗനാഥ് ആണ് ഈ സിനിമയ്ക്കു വേണ്ടി മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയത്. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും സാങ്കേതികപരമായി ഈ ചിത്രത്തിനും ഈ ഗാനത്തിനും വലിയ നിലവാരം സമ്മാനിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ ഒന്നാം കണ്ടം എന്ന ഗാനവും അതുപോലെ തന്നെ തലയുടെ വിളയാട്ട് എന്ന തീം സോങ്ങും ഇതിനോടകം സൂപ്പർ ഹിറ്റുകളാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author