ഇന്ന് കെ ജി എഫ് 2 എന്ന ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ വിജയത്തിലേക്ക് കുതിക്കുമ്പോൾ, ഇതിലെ നായകനായ യാഷ് ഒരു പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ആയി മാറുകയാണ്. എന്നാൽ സീരിയലിൽ അഭിനയിച്ചു, ഒട്ടേറെ കഷ്ടപ്പെട്ട് സിനിമയിൽ എത്തി താരമായി മാറിയ യാഷിന്റെ വളർച്ചയുടെ കഥ ഒട്ടേറെ പേർക്ക് പ്രചോദനമാണ്. ഇപ്പോഴിതാ യാഷിന്റെ ആ വളർച്ച കാണിച്ചു തരുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. 2009 ല്‍ പുറത്തിറങ്ങിയ കല്ലറ സാന്തേ എന്ന ചിത്രത്തിനായി യഷ് ഒരു ഓട്ടോ ഒടിച്ച് പ്രമോഷന്‍ നടത്തിയിരുന്നു. ഇപ്പോഴിതാ, 2022 ല്‍ ഒരു കൂറ്റന്‍ മാളില്‍ തന്നെ കാത്തുനില്‍ക്കുന്ന ജനാവലിയെ കാണാനെത്തുന്ന യഷിയേയും ഈ വീഡിയോയിൽ കാണാം. അന്ന് ഓട്ടോ ഓടിച്ചു പ്രൊമോഷൻ നടത്തിയ യാഷിനു ഇന്ന് പ്രൈവറ്റ് ജെറ്റിൽ എത്താനുള്ള താരമൂല്യം ഉണ്ട്.
ടെലിവിഷന്‍ സീരിയലുകളിലൂടെ കരിയര്‍ ആരംഭിച്ച യഷ് 2008ല്‍ പുറത്തിറങ്ങിയ ‘മൊഗ്ഗിന മനസു’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. കന്നഡയ്‌ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ കെ ജി എഫ് എന്ന ചിത്രത്തിലൂടെ കന്നഡ സിനിമാ ഇൻഡസ്ട്രിയുടെ തലവര മാറിയത് പോലെ യാഷ് എന്ന നടന്റെയും തലവര മാറി. പ്രശാന്ത് നീൽ ഒരുക്കിയ ഈ ചിത്രത്തിന് ഇനി ഒരു മൂന്നാം ഭാഗം കൂടി വരുന്നുണ്ട്. റോക്കിങ് സ്റ്റാർ യാഷിനൊപ്പം ശ്രീനിഥി ഷെട്ടി, ബോളിവുഡ് താരം സഞ്ജയ് ദത്, രവീണ ടണ്ഠൻ, പ്രകാശ് രാജ് എന്നിവരും അഭിനയിച്ച ഈ ചിത്രം ആദ്യ മൂന്നു ദിനം കൊണ്ട് നാനൂറു കോടിയോളം ആണ് കളക്ഷൻ നേടിയത് എന്നാണ് സൂചന.
Then:- Drived auto for his next movie pramotion
— K Y C (@karthikyashcuIt) April 13, 2022
Now :- Entire India waiting for his next movie like a hell..! @TheNameIsYash #KGFChapter2 #YashBOSS #KGF2InCinemas pic.twitter.com/71VybHVNdy