Tuesday, May 30

ഇതൊരു വെറൈറ്റി കിടുക്കാച്ചി നാടൻ പാട്ട്; വീഡിയോ കാണാം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത് മലയാളത്തിലെ സൂപ്പർ ഹിറ്റായ ഒരു നാടൻ പാട്ടിന്റെ റീമിക്സ് ആണ്. രാസയയ്യയോ എന്ന് തുടങ്ങുന്ന ഈ ഗാനം വർഷങ്ങളായി മലയാളികൾ ഏറ്റു പാടുന്ന ഒരു നാടൻ പാട്ടാണ്. അതിനെ ഏറ്റവും മോഡേൺ ആയി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. റീമിക്സ് ചെയ്ത ഗാനത്തിനൊപ്പം മോഡേൺ നൃത്തവും ദൃശ്യാവിഷ്കാരവും നടത്തിയിട്ടുണ്ട്. എം സി ഓഡിയോസ് നാടൻപാട്ടുകൾ എന്ന യൂട്യൂബ് ചാനലിൽ ഒരു വർഷം മുൻപ് ആണ് ഈ വീഡിയോ റിലീസ് ചെയ്തത് എങ്കിലും, ഇപ്പോഴും ഇതിന് കാഴ്ചക്കാർ ഏറെയാണ്. ഏകദേശം പത്തു ലക്ഷം കാഴ്ചക്കാരെയാണ് ഈ വീഡിയോക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ലിന്സണ് കണ്ണമാലി സംവിധാനം ചെയ്ത ഈ വീഡിയോക്ക് കാമറ ചലിപ്പിച്ചിരിക്കുന്നതു ഫാസിൽ നാസർ ആണ്.

എം സി സജിതൻ നിർമ്മിച്ച ഈ വീഡിയോക്ക് വേണ്ടി നാടൻ പാട്ട് റീമിക്സ് ചെയ്തിരിക്കുന്നത് റാം സുരേന്ദ്രൻ ആണ്. ലിസ്ന പാടിയിരിക്കുന്ന ഈ ഗാനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് അച്ചു വിജയനും ഇതിനു നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നതു ജീവൻ ലൈഫിയുമാണ്. സ്നേഹ ഖുഷി നായികാ വേഷം ചെയ്തിരിക്കുന്ന ഈ ഗാനത്തിൽ, പൂജ അനന്യ, പൂജ ഗൗഡ, കാവ്യാ ശ്രീ, സ്നേഹ സാവന്ത് എന്നിവരും നൃത്തം ചെയ്യുന്നുണ്ട്. ആര്യ ജയകുമാർ ആണ് വീഡിയോക്ക് വേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നതു. മിൽട്ടൺ പെരുമ്പടപ്പ് ആണ് ഇതിനു വേണ്ടി കലാസംവിധാനം ചെയ്തത്. ഏതായാലും വളരെ ഗ്ലാമറസ് ആയി വസ്ത്രങ്ങൾ ധരിച്ചു യുവ സുന്ദരിമാർ ആടി പാടുന്ന ഈ നാടൻ പാട്ടു റീമിക്സ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author