മറഡോണയുടെ പുതിയ സോങ് ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു….

Advertisement

ഗപ്പി എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് ടോവിനോ തോമസ്. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ടാണ് താരം മുൻനിര യുവനടന്മാരിൽ ഒരാളായത്. ടോവിനോയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മറഡോണ’. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരണ്യ ആർ. നായരാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. തേജസ് വർക്കിക്കും മാത്തനും ശേഷം എന്നും പ്രേക്ഷകർക്ക് ഹൃദയത്തോട് ചേർത്തു വെക്കാൻ സാധിക്കുന്ന ഒരു കഥാപാത്രമായിരിക്കും മറഡോണ എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. ആക്ഷൻ, റൊമാൻസ്, കോമഡി തുടങ്ങിയവക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് എല്ലാത്തരം പ്രേക്ഷരെയും ആകർഷിക്കുന്ന രീതിയിലെ ഒരു എന്റർടെയ്‌നറായാണ് ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

മറഡോണ സിനിമയുടെ സോങ് ടീസറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ‘ഈ രാവിൽ’ എന്ന തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ഗാനം എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും നെസർ അഹമ്മദാണ്. സുഷിൻ ശ്യാമാണ് മറഡോണയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ ടീസർ മാത്രമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഫുൾ സോങിനായി സിനിമ പ്രേമികൾ കാത്തിരിക്കുകയാണ്. മറഡോണയുടെ റിലീസിന് ഇനി വരും രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ജൂൺ 22 റിലീസ് തീരുമാനിച്ചിരുന്ന ചിത്രം പല കാരണങ്ങൾകൊണ്ട് റിലീസ് നീട്ടുകയായിരുന്നു. മറഡോണയുടെ ട്രെയ്‌ലർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു, ആയതിനാൽ സിനിമ പ്രേമികളും ആരാധകരും സിനിമയെ വരവേൽക്കാൻ തയ്യാറായി നിൽക്കുകയാണ്.

Advertisement

കൃഷ്ണ മൂർത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിയോണ ലിഷോയ്, ശാലു റഹിം, ടിറ്റോ വിൽസൺ, കിച്ചു ടെല്ലുസ്, നിസ്റ്റർ അഹമ്മദ്, ജീൻസ് ഭാസ്‌കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. ജൂൺ 27ന് മറഡോണ കേരളത്തിൽ പ്രദർശനത്തിനെത്തും. ടോവിനോയുടെ അണിയറിൽ റിലീസിമായി ഒരുങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് തീവണ്ടിയും, ഒരു കുപ്രസിദ്ധ പയ്യനും. തമിഴ് നടൻ ധനുഷിന്റെ മാരി രണ്ടാം ഭാഗത്തിൽ വില്ലനായും താരം വേഷമിട്ടിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ ചിത്രത്തിൽ താരം അഭിനയിക്കാൻ ഒരുങ്ങുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close