വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ധനുഷ്- വെട്രിമാരൻ കൂട്ടുകെട്ടിൽ പിറന്ന ‘വട ചെന്നൈ’ വലിയ റിലീസോട് കൂടിയാണ് സൗത്ത് ഇന്ത്യയിൽ ഒട്ടാകെ പ്രദർശനത്തിനെത്തിയിരിക്കുന്നത്. മൂന്ന് ഭാഗങ്ങളായി അണിയിച്ചൊരുക്കുന്ന ഒരു ഗ്യാങ്സ്റ്റർ ചിത്രമായിരിക്കുമെന്ന് സംവിധായകൻ നേരത്തെ സ്ഥിതികരിച്ചിരുന്നു. ആടുകളത്തിന് ശേഷം ധനുഷ്- വെട്രിമാരൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നത് സിനിമ പ്രേമികളുടെ പ്രതീക്ഷകളെ വാനോളം ഉയർത്താൻ സഹായിച്ചു.
പല കാലഘട്ടങ്ങളെ കോർത്തിണക്കികൊണ്ട് ഒരു മുഴുനീള ഗ്യാങ്സ്റ്റർ മൂവിയായയാണ് വട ചെന്നൈ ഒരുക്കിയിരിക്കുന്നത്. നോർത്ത് ചെന്നൈ ഭാഗങ്ങളിലുള്ള ഗുണ്ടകളുടെ കഥ പറയുന്ന ഈ ചിത്രം വളരെ റിലയലിസ്റ്റികയാണ് ചിത്രീകരിച്ചിരിക്കുന്നത്. യാതൊരു കൃത്രിമവും വരുത്താതെ അവരുടെ ജീവിതം സംവിധായകൻ വരച്ചു കാട്ടിയിട്ടുണ്ട്. തമിഴ് നാട്ടിലെ ഇന്നത്തെ രാഷ്ട്രീയത്തെ കുറിച്ചും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ധനുഷ്- വെട്രിമാരൻ കൂട്ടുകെട്ടിൽ പിറന്ന ആടുകളം, പൊള്ളാധവൻ തുടങ്ങിയ ചിത്രങ്ങളെ പോലെ തന്നെ ഒരുപാട് ഗവേഷണങ്ങൾ നടത്തിയിട്ട് തന്നെയാണ് സംവിധായകൻ ഈ ചിത്രത്തെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിലെ മൂർച്ചയുള്ള ഡയലോഗുകൾ വെട്ടി മാറ്റാതെ സിനിമയിൽ ഉൾപ്പെടുത്തിയതിന് സെൻസർ ബോർഡിനെ ഒരുനിമിഷം നന്ദിയോടെ ഓർക്കുന്നു.
വെട്രിമാരന്റെ തിരക്കഥയിൽ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കഥയുടെ ഒഴുക്കിനെ യാതൊരു ബുദ്ധിമുട്ടും തോന്നാത്ത രീതിയിലാണ് ഓരോ കഥാപാത്രത്തെയും സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരുപാടും വഴിതിരിവുകളും ട്വിസ്റ്റുകളും ഉൾപ്പെടുത്തിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആടുകളത്തെ പോലെ തന്നെ ഭാവിയിൽ ഒരുപാട് അവാർഡുകൾ തേടിയെത്താവുന്ന ശക്തമായ തിരക്കഥ തന്നെയാണെന്ന് നിസംശയം പറയാൻ സാധിക്കും.
ചിത്രത്തിലെ ഓരോ കഥാപാത്രവും തങ്ങൾക്ക് ലഭിച്ച റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ധനുഷിന്റെ ഒരു വേറിട്ടൊരു അഭിനയ ശൈലി തന്നെ ചിത്രത്തിൽ കാണാൻ സാധിച്ചു, ഏറെ നാളുകൾക്ക് ശേഷം വലിയൊരു തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്. നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്ന ഐശ്വര്യ രാജേഷും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. സന്തോഷ് നാരായണന്റെ സംഗീതം ചിത്രത്തിന് ഒരു മുതൽ കൂട്ടായിരുന്നു, പഞ്ചാത്തല സംഗീതവും ഉടനീളം മികച്ചു നിന്നിരുന്നു. വട ചെന്നൈ ധനുഷ്- വെട്രിമാരൻ കൂട്ടുകെട്ടിലെ മറ്റൊരു മികച്ച സൃഷ്‌ട്ടി തന്നെയാണ്. അടുത്ത രണ്ട് ഭാഗത്തിനായി സിനിമ പ്രേമികൾ കാത്തിരിക്കുന്ന തരത്തിലാണ് ചിത്രം അവസാനിപ്പിച്ചിരിക്കുന്നത്.
MOVIE RATING
-
Direction
-
Artist Performance
-
Script
-
Technical Side