Sunday, January 23

അഡ്വെഞ്ചർ സ്പോർട്സിന്റെ കാണാത്ത ദൃശ്യങ്ങൾ സമ്മാനിച്ചു മഡി; റിവ്യൂ വായിക്കാം

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പുതുമുഖങ്ങളെ വെച്ചും വലിയ ചിത്രങ്ങളൊരുക്കുന്ന കാലമാണ് ഇതെന്ന് നമ്മുക്ക് വേണമെങ്കിൽ പറയാം. കാരണം അത്തരം ചിത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുന്നു എന്നത് തന്നെയാണ് അതുപോലത്തെ മാസ്സ് എന്റെർറ്റൈനെറുകൾ ഒരുക്കാൻ സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും പ്രേരിപ്പിക്കുന്നത്. അത്തരമൊരു ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മഡി. നവാഗത സംവിധായകനായ ഡോക്ടർ പ്രഗാബൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പി കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് ആണ്. മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവരും കൂടി ചേർന്നാണ് ഇതിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഒരു പറ്റം പുതുമുഖങ്ങൾ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ബഹുഭാഷാ ചിത്രമായി പാൻ ഇന്ത്യൻ റിലീസ് ആയി വന്ന ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നേടിയെടുത്തത് എന്നതും ചിത്രത്തിന് മേൽ വലിയ പ്രതീക്ഷ ഉയർത്തിയിരുന്നു.

ഓഫ് റോഡ് മഡ് റേസിംഗ് പശ്ചാത്തലമാക്കി ഒരുക്കിയ ഇന്ത്യയിലെ ആദ്യ ചിത്രമാണ് ഇത്. കാർത്തി, മുത്ത്, ടോണി എന്നീ മൂന്നു പ്രധാന കഥാപാത്രങ്ങളുടെ ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ഒരു എഞ്ചിനീയറിംഗ് കോളേജിൽ വെക്ക് നടക്കുന്ന മഡ് റേസിങ്ങിലൂടെ ആരംഭിക്കുന്ന ഈ ചിത്രം ആദ്യം കാണിച്ചു തരുന്നത് കാർത്തിയും ടോണിയും മഡ് റേസിങ്ങിൽ എങ്ങനെ എതിരാളികൾ ആവുന്നു എന്നതാണ്. പിന്നീട് കാർത്തിയുടെ മുത്തുവിന്റെയും നാട്ടിലേക്കു മഡ് റേസിംഗ് എത്തുമ്പോൾ മുൻപത്തെ സംഭവങ്ങൾക്കു പകരം വീട്ടാൻ ടോണിയും അവിടേക്കു എത്തുന്നു. പിന്നെ നടക്കുന്ന ആവേശകരമായ മഡ് റേസിംഗ്, അവർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയാണ് ഈ ചിത്രം നമ്മുയുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലറും അഡ്വെഞ്ചർ സ്പോർട്സ് ത്രില്ലറുമാണ് ഈ ചിത്രമെന്ന് നമ്മുക്ക് പറയാം.

ഡോക്ടർ പ്രഗാബൽ എന്ന സംവിധായകൻ മികച്ച അരങ്ങേറ്റമാണ് ഈ ചിത്രത്തിലൂടെ കാഴ്ച വെച്ചിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിൽ ആവേശകരമായി ഈ ചിത്രമൊരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷകളെയും സാധൂകരിക്കുന്ന തരത്തിൽ ഒരു പക്കാ ആക്ഷൻ അഡ്വെഞ്ചർ എന്റെർറ്റൈനെർ തന്നെയാണ് അദ്ദേഹം നമ്മുക്ക് നൽകിയത് എന്ന് പറയാം. വളരെ ആകാംഷ നിറക്കുന്ന രീതിയിൽ കഥ പറയാനും അതോടൊപ്പം തന്നെ വളരെ എന്റർടൈനിംഗ് ആക്കി അതിനെ മാറ്റാനുമുള്ള ഈ സംവിധായകന്റെ പ്രതിഭ ഇവിടെ നമ്മുക്ക് എടുത്തു കാണാൻ സാധിക്കും. അത് പോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് അദ്ദേഹം മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവരോടൊപ്പം ചേർന്ന് രചിച്ച തിരക്കഥ. തീവ്രമായ കഥാ സന്ദര്ഭങ്ങളും വളരെ റിയൽ ആയി തോന്നിക്കുന്ന കഥാപാത്രങ്ങളും ഗംഭീരമായ സംഭാഷണങ്ങളും കഥയിലെ വഴി തിരിവുകളുമെല്ലാം പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ കഴിയുന്ന രീതിയിൽ വളരെ മികച്ച രീതിയിലാണ് അവർ തിരക്കഥ ഒരുക്കിയത്. അതിനു മനോഹരമായ ദൃശ്യ ഭാഷ ഒരുക്കാൻ ഒരു സംവിധായകൻ എന്ന നിലയിലും ഡോക്ടർ പ്രഗബലിനു കഴിഞ്ഞു. ആക്ഷൻ രംഗങ്ങളും മഡ് റേസിങ് രംഗങ്ങളും ഗംഭീര നിലവാരമാണ് പുലർത്തിയത് എന്നത് എടുത്തു പറഞ്ഞെ പറ്റു.

പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഓരോ പുതുമുഖങ്ങളും തങ്ങളുടെ കഴിവിന്റെ പരമാവധി ഈ ചിത്രത്തിന് നല്കാൻ ശ്രമിച്ചിട്ടുണ്ട് എന്നത് ചിത്രത്തിലെ ഓരോ രംഗവും നമ്മുക്ക് വെളിവാക്കി തരുന്നുണ്ട്. ഗംഭീരമായി തന്നെ, വളരെ വിശ്വസനീയമായിയാണ് അവർ തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളെ ഉൾക്കൊണ്ടത്. റിദാൻ കൃഷ്ണ, യുവാൻ, അമിത് ശിവദാസ് നായർ, അനുഷ സുരേഷ് എന്നിവർ തങ്ങളുടെ പ്രകടനം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുമ്പോൾ, രഞ്ജി പണിക്കർ, ബിനീഷ് ബാസ്റ്റിൻ, ഐ എം വിജയൻ, ഹരീഷ് പേരാടി, ശോഭ മോഹൻ, മനോജ് ഗിന്നസ്, സുനിൽ സുഗത, മോളി കണ്ണമാലി എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്. കെ ജി രതീഷ് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ ജീവനായി മാറി എന്ന് പറയാം. അത്ര ഗംഭീരമായിരുന്നു അദ്ദേഹം തന്റെ ദൃശ്യങ്ങളിലൂടെ പകർന്നു നൽകിയ കഥാന്തരീക്ഷം. കെ ജി എഫിന് സംഗീതം നൽകിയ രവി ബസ്‌റൂർ ഒരുക്കിയ സംഗീതവും രാക്ഷസൻ എന്ന തമിഴ് ത്രില്ലർ എഡിറ്റ് ചെയ്ത സാൻ ലോകേഷ് കൈകാര്യം ചെയ്ത എഡിറ്റിംഗ് വിഭാഗവും ചിത്രത്തിന്റെ മാറ്റു വർധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതവും പ്രത്യേക പ്രശംസയർഹിക്കുന്നു. ചിത്രത്തിന് ത്രില്ലിംഗ് ഫീൽ നൽകുന്നതിൽ അത് വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്നത് പറഞ്ഞെ കഴിയു.

മഡി എന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത ചലച്ചിത്രാനുഭവമായിരിക്കും എന്നുറപ്പാണ് . കണ്ടു മടുത്ത രീതികളിൽ നിന്നും മാറി ചിന്തിച്ചു കൊണ്ട് വളരെ ചടുലമായി ഒരുക്കിയ ഒരു പക്കാ ആക്ഷൻ അഡ്വെഞ്ചർ എന്റെർറ്റൈനെർ എന്ന് മഡിയെ നമ്മുക്ക് വിശേഷിപ്പിക്കാം. ഒരുപക്ഷെ നാളെയുടെ താരങ്ങൾ ആയേക്കാം ഈ ചിത്രത്തിലൂടെ നമ്മുക്ക് മുന്നിലെത്തിയ ഈ പുതുമുഖങ്ങൾ. ഒരു ഗംഭീര ദൃശ്യാനുഭവം ആണ് ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. മലയാളത്തിൽ നമ്മൾ ഇതുവരെ കാണാത്ത തരത്തിലുള്ള ഒന്ന്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author