വരത്തനിൽ ഏറ്റവും കൂടുതൽ കാത്തിരുന്നത് ഷറഫുദീന്റെ സമ്മതത്തിനു വേണ്ടി എന്ന് ഫഹദ് ഫാസിൽ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ എന്ന ചിത്രം ഇപ്പോൾ കേരളത്തിലെ പ്രദർശന ശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയാണ്. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചത് ഐശ്വര്യ ലക്ഷ്മി ആണ്. എന്നാൽ ഈ ചിത്രത്തിന്റെ റിലീസിന് ശേഷം ഏറ്റവുമധികം പ്രശംസ നേടുന്നത് ഇതിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഷറഫുദീൻ ആണ്. ഷറഫുദീന്റെ കരിയറിലെ തന്നെ ഒരു നിർണ്ണായകമായ വഴിത്തിരിവായി ഈ ചിത്രവും ഇതിലെ നെഗറ്റീവ് വേഷവും മാറി കഴിഞ്ഞു. അത്ര ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരും നിരൂപകരും ഷറഫുദീന്റെ പ്രകടനത്തിന് നൽകുന്നത്. കോമഡി മാത്രം ചെയ്തു നടന്ന ഷറഫുദീനിൽ നിന്ന് ഇങ്ങനെ ഒരു കിടിലൻ വില്ലൻ കഥാപാത്രം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയ, അമൽ നീരദ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ അവർ ഏറ്റവും കൂടുതൽ കാത്തിരുന്നത് ഈ വില്ലൻ വേഷം ചെയ്യാൻ ഷറഫുദീന്റെ സമ്മതത്തിനു വേണ്ടിയാണു എന്ന് ഫഹദ് ഫാസിൽ പറയുന്നു.

ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ ഷറഫുദീൻ ഞെട്ടിപ്പോയി എന്നും , ഈ സിനിമ തനിക്കു ചെയ്യണം എന്നും ഷറഫുദീൻ പറഞ്ഞു. പക്ഷെ ഈ കഥാപാത്രം താൻ ചെയ്താൽ നന്നാവുമോ എന്നായിരുന്നു ഷറഫുദീന്റെ സംശയം. ഒടുവിൽ മൂന്നു നാലു ദിവസം സമയം എടുത്തു നന്നായി ആലോചിച്ചാണ് ഷറഫുദീൻ സമ്മതം മൂളിയത് എന്നും ഫഹദ് ഫാസിൽ പറഞ്ഞു. സുഹാസ്- ഷറഫു ടീം തിരക്കഥ രചിച്ച ഈ ചിത്രം അമൽ നീരദിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം ആണ് . സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author