Tuesday, May 30

രാഷ്ട്രീയക്കാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ പരിഹസിക്കരുത്: ആരാധകരോട് വിജയ്…!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രം വരുന്ന ഏപ്രിൽ പതിമൂന്നിന് റിലീസ് ചെയ്യാൻ പോവുകയാണ്. ഇപ്പോഴിതാ അതിനു മുൻപായി തന്റെ ആരാധകർക്ക് ചില നിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് ദളപതി വിജയ്. രാഷ്ട്രീയക്കാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ സമൂഹമാധ്യമങ്ങളിലൂടെയോ ട്രോൾ വീഡിയോയിലൂടെയോ പരിഹസിക്കാൻ പാടില്ല എന്നാണ് വിജയ് തന്റെ ആരാധകരോട് നിർദേശിച്ചിരിക്കുന്നത്. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബിസ്സി ആനന്ദ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്. വിജയ്യുടെ നിർദേശം ലംഘിച്ച് പ്രവർത്തിക്കുന്നവരെ, ആരാധക സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്നും സംഘടനയുടെ തലപ്പത്തുള്ളവർ വ്യക്‌തമാക്കുകയും ചെയ്തിട്ടുണ്ട്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ബീസ്റ്റ് ഒരു ആക്ഷൻ എന്റെർറ്റൈനെർ ആണ്.

പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ബീസ്റ്റിൽ യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങൾ ഇതിനോടകം പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. സൺ പിക്ചേഴ്സ് ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദളപതിയുടെ കരിയറിലെ റെക്കോർഡ് റിലീസ് ആയിരിക്കും ഈ ചിത്രം എന്നാണ് സൂചന. ഈ സ്റ്റൈലിഷ് മാസ്സ് ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റിംഗ് നിർവഹിച്ചത് ആർ നിർമ്മലും ആണ്. ഏപ്രിൽ ആദ്യ വാരം റിലീസ് ആയ ഇതിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ട്രെൻഡിങ് ആണ്. വിജയ്‌യുടെ 65–ാം ചിത്രമാണ് ബീസ്റ്റ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author