പതിമൂന്നു വർഷത്തിന് ശേഷം ആ വമ്പൻ കൂട്ടുകെട്ട് ; ദളപതി ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റ്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 66. തെലുങ്കു സംവിധായകനായ വംശിയാണ് ഈ ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രമൊരുക്കുന്നത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത തെലുങ്കു നിർമ്മാതാവായ ദിൽ രാജുവാണ്. രശ്‌മിക മന്ദാനയാണ് ഇതിൽ വിജയ്‌യുടെ നായികയായെത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റുകൾ വന്നിരിക്കുകയാണ്. ശരത് കുമാർ, പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെന്ന അപ്‌ഡേറ്റാണ് കഴിഞ്ഞ ദിവസം വന്നത്. അതിൽ തന്നെ പ്രകാശ് രാജ്- വിജയ് കൂട്ടുകെട്ട് സ്‌ക്രീനിൽ വരാൻ പോകുന്നത് നീണ്ട പതിമൂന്നു വർഷങ്ങൾക്കു ശേഷമാണെന്ന പ്രത്യേകതയുമുണ്ട്. 2009 ഇൽ റിലീസ് ചെയ്ത പ്രഭുദേവ ചിത്രമായ വില്ലിലാണ് ഇതിനു മുൻപ് ഇവർ രണ്ടു പേരും ഒരുമിച്ചഭിനയിച്ചത്.

ഏതായാലും ഇത്രയും വലിയ ഇടവേളയ്ക്കു ശേഷം ഇരുവരെയും ഒരുമിച്ചു സ്‌ക്രീനിൽ കാണാനുള്ള അവസരമാണ് ദളപതി 66 ഒരുക്കാൻ പോകുന്നത്. ഈ കാലയളവിൽ പതിനെട്ട് ചിത്രങ്ങൾ വിജയ് ചെയ്തെങ്കിലും അതിലൊന്നും പ്രകാശ് രാജുണ്ടായില്ലെന്നത് കൗതുകകരമായ വസ്തുതയാണ്. സംവിധായകൻ വംശി, ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്ന് രചിച്ച ഈ പുതിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് എസ് തമൻ, ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനി, എഡിറ്റ് ചെയ്യാൻ പോകുന്നത് കെ എൽ പ്രവീൺ എന്നിവരാണ്. അടുത്ത വർഷം ജനുവരിയിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. വിജയ് ഇതിൽ ഇരട്ട വേഷമാണ് ചെയ്യുന്നതെന്ന സ്ഥിതീകരിക്കാത്ത വിവരങ്ങൾ നേരത്തെ വന്നിരുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author