വെളിപാടിന്റെ പുസ്തകം ഒഫീഷ്യൽ കലക്ഷൻ പുറത്തുവിട്ട് ആന്റണി പെരുമ്പാവൂർ..

Advertisement

ഓണം ലക്ഷ്യമാക്കി റിലീസ് ചെയ്ത മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം വൻ കളക്ഷനുമായി മുന്നോട്ട്. റീലീസ് ചെയ്ത ബാക്കി മൂന്ന് ചിത്രങ്ങളെ പിൻതള്ളിയാണ് വെളിപാടിന്റെ പുസ്തകത്തിന്റെ ആദ്യവാരത്തിലെ കളക്ഷൻ. 6 ദിവസം കൊണ്ട് 11 കോടിയോളമാണ് വെളിപാടിന്റെ പുസ്തകം കളക്ട് ചെയ്തത്. ചിത്രത്തിന്റെ നിരമാതാവായ ആന്റണി പെരുമ്പാവൂർ ആണ് ഈ വിവരം തന്റെ ഫേസ്ബുക് പേജിലൂടെ അൽപം മുമ്പ് പുറത്ത് വിട്ടത്.

ഈ ഓണക്കാലത്ത് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. കാരണം മറ്റൊന്നുമല്ല, ലാൽജോസ്-മോഹൻലാൽ കൂട്ടുകെട്ടിലെ ആദ്യസിനിമയാണ് വെളിപാടിന്റെ പുസ്തകം എന്നതാണ്. ഒരു കോളേജ് അധ്യാപകനായാണ് മോഹൻലാൽ വെളിപാടിന്റെ പുസ്തകത്തിൽ എത്തുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും മികച്ച കലക്ഷനാണ് ബോക്സ്ഓഫീസിൽ നിന്നും ലഭിക്കുന്നത്.

Advertisement

പൃഥ്വിരാജ് ചിത്രം ആദം ജോആൻ, നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളാണ് ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ മറ്റു ചിത്രങ്ങൾ.

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയരായ ശരത് കുമാർ, രേഷ്മ രാജൻ എന്നിവർക്ക് പുറമെ സലിംകുമാർ, അനൂപ് മേനോൻ, സിദ്ദിക്ക്, ചെമ്പൻ വിനോദ് തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ബെന്നി പി നായരമ്പലം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിഷ്ണു ശർമയാണ്.

ഈ ഓണക്കാലത്ത് കുടുംബപ്രേക്ഷകരെയും മോഹലാൽ ആരാധകരെയും ലക്ഷ്യമിട്ട് റിലീസ് ചെയ്ത വെളിപാടിന്റെ പുസ്തകത്തിന് ഒരാഴ്ച പിന്നിട്ടിട്ടും ബോക്സ്ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close