ഉണ്ണി മുകുന്ദന്റെ 25 കോടി ബഡ്ജറ്റിലുള്ള പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു..

Advertisement

മലയാളത്തിലെ നിലവിലെ ഇൻഡസ്ട്രി ഹിറ്റായ, മോഹൻലാൽ ചിത്രം പുലി മുരുകൻ ഒരുക്കിയ സംവിധായകൻ ആണ് വൈശാഖ്. അതിനു ശേഷം മമ്മൂട്ടി നായകനായ മധുര രാജ എന്ന ഹിറ്റും സമ്മാനിച്ച വൈശാഖ് ഈ അടുത്തിടെ നൈറ്റ് ഡ്രൈവ് എന്ന ചിത്രവും പൂർത്തിയാക്കിയിരുന്നു. റോഷൻ മാത്യു, ഇന്ദ്രജിത് സുകുമാരൻ, അന്ന ബെൻ എന്നിവരാണ് ആ ചിത്രത്തിൽ അഭിനയിച്ചത്. ഇപ്പോൾ മോഹൻലാൽ നായകനായി എത്തുന്ന മോൺസ്റ്റർ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് വൈശാഖ്. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം ഉദയകൃഷ്ണ ആണ് രചിച്ചിരിക്കുന്നത്. എന്നാൽ ഇതിനൊക്കെ മുൻപ് വൈശാഖ് പ്രഖ്യാപിച്ച ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ ബ്രൂസ് ലീ. കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിംഗ് നീണ്ട ആ ചിത്രത്തിന്റെ പുതിയ വിവരങ്ങൾ ഇപ്പോൾ വന്നിരിക്കുകയാണ്. അടുത്ത വർഷം മാർച്ച് മാസത്തിലാണ് ഈ ചിത്രം ആരംഭിക്കുക.

Advertisement

വമ്പൻ ബഡ്ജറ്റിൽ ഒരു പാൻ ഇന്ത്യൻ ആക്ഷൻ ചിത്രമായി ആണ് ബ്രൂസ് ലീ ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ചു കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഉണ്ണി മുകുന്ദൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെയാണ് നിർമ്മിക്കുക. ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ഈ ചിത്രം ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമൃദ്ധമായിരിക്കും എന്നാണ് സൂചന. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ആവും ബ്രൂസ് ലീ എത്തുക. അദ്ദേഹം നിർമ്മിച്ച മേപ്പടിയാൻ എന്ന ചിത്രവും ഇപ്പോൾ റിലീസിന് തയ്യാറായി ഇരികുകയാണ്. അത് കൂടാതെ വലിയൊരു തെലുങ്കു ചിത്രവും ചെയ്യാനുള്ള ഒരുക്കത്തിലാണ് ഉണ്ണി മുകുന്ദൻ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close