കരുണാധിനിയെ അവസാനമായി കാണുവാൻ താരങ്ങളുടെ നീണ്ട നിര…

Advertisement

തമിഴ്നാട് രാഷ്ട്രീയത്തിൽ നാല് പതിറ്റാണ്ടുകാലം സജീവമായിരുന്ന വ്യക്തിയായിരുന്നു കരുണാനിധി. വാർധക്യസഹജമായ അസുഖങ്ങൾ കാരണം ചികിൽസയിലായിരുന്ന മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ വിടവാങ്ങൽ ഇന്ത്യയൊട്ടാകെ കോളിളക്കം സൃഷ്ട്ടിച്ചിരിക്കുകയാണ്. ഡി.എം.കെ യുടെ അധ്യക്ഷനുമായ അദ്ദേഹം 94ആം വയസ്സിലാണ് നിര്യാതനായത്. കരുണാനിധി 14ആം വയസ്സിലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്, 25ആം വയസ്സിൽ ഡി.എം.ക്കെ എന്ന പാർട്ടിയുടെ സ്ഥാപക നേതാവായി. 45ആം വയസ്സിൽ തമിഴ്നാടിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി അദ്ദേഹം തിരഞ്ഞെടുക്കുകയായിരുന്നു. 49 വർഷത്തോളം ഡി.എം.ക്കെ എന്ന പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് അദ്ദേഹം നിലകൊണ്ടിരുന്നു. കരുണാനിധിയുടെ വിടവാങ്ങൽ തമിഴ് ജനതയ്ക്ക് തീരാനഷ്ടം തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണുവാൻ തമിഴ് സിനിമയിലെ ഒരുപാട് താരങ്ങൾ മുന്നോട്ട് വന്നിരിക്കുകയാണ്.

തമിഴകത്തെ സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ ഷൂട്ടിംഗ് തിരക്കുകൾ മാറ്റിവെച്ച് അതിരാവിലെ തന്നെ മൃതദേഹം കാണുവാൻ എത്തുകയായിരുന്നു. പിന്നീട് സൂര്യയും തന്റെ പിതാവ് ശിവകുമാറുമാണ് അദ്ദേഹത്തെ കാണുവാൻ എത്തിയത്. എൻ.ജി.ക്കെ യുടെ ഷൂട്ടിംഗ് നിർത്തിവെച്ചാണ് സൂര്യ രാജാജി ഹാളിലേക്ക് എത്തിയത്. കരുണാനിധിയെ കാവേരി ആശുപത്രിയിൽ പ്രവേശിച്ചതിന് ശേഷം ഇരുവരും പല തവണയായി സന്ദർശിച്ചിരുന്നു. യുവനടന്മാരായ വിജയ് സേതുപതിയും ശിവ കാർത്തികേയനും അദ്ദേഹത്തിനോട് ബഹുമാന സൂചകമായി ഒരുപാട് സമയം രാജാജി ഹാളിൽ ചിലവിട്ടിരുന്നു. ശിവ കാർത്തികേയൻ പിന്നിട് ഒരു ചാനലിൽ കരുണാധിനിയെ കുറിച്ചു പറഞ്ഞ വാചകങ്ങളും ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. നടൻ ധനുഷും ആദരാഞ്ജലികൾ അർപ്പിക്കുവാൻ ഓടിയെത്തിയിരുന്നു. ഹൈദരാബാദിൽ വിശ്വാസം സിനിമയുടെ ഷൂട്ടിംഗ് നിർത്തി വെച്ചാണ് അജിത് കുമാറും ഭാര്യ ശാലിനി യും കരുണാനിധിയെ കാണുവാൻ എത്തി ചേർന്നത്. ഉലക നായകൻ കമൽ ഹാസൻ വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ പ്രൊമോഷന് ഭാഗമായി ഇന്നലെ ന്യൂ ഡൽഹിയിലായിരുന്നു, വിവരം അറിഞ്ഞതോടെ രാത്രി തന്നെ താരം ഡൽഹിയിൽ നിന്ന് തിരിക്കുകയും രാവിലെ കൃത്യസമയത്ത് എത്തിച്ചേരുകയും ചെയ്തു. മുരുഗദോസ് ചിത്രത്തിന്റെ ഷൂട്ടിംഗ് കാരണം വിജയ് അമേരിക്കയിലാണ്. കരുണാനിധിയുടെ വിടവാങ്ങൽ അറിഞ്ഞതോടെ ഷൂട്ടിംഗ് നിർത്തി വെക്കുകയായിരുന്നു, എന്നാൽ വിജയുടെ വരവിനായാണ് തമിഴ് ജനത കാത്തിരിക്കുന്നത്. തമിഴ് നാട് സർക്കാരിന്റെയും ജനങ്ങളുടെയും ആവശ്യപ്രകാരം കലൈജ്ഞരുടെ അന്ത്യ വിശ്രമം മറീന കടൽ തീർത്ത് അനുവദിച്ചിരിക്കുകയാണ് തമിഴ്നാട് ഹൈക്കോടതി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close