ഇന്നെന്റെ മകൻ ജീവിച്ചിരിക്കുന്നതിനു കാരണം സുരേഷ് ഗോപി; വെളിപ്പെടുത്തി മണിയൻ പിള്ള രാജു..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഒരു എംപി എന്ന നിലയിലും സാമൂഹിക പ്രവർത്തകനെന്ന നിലയിലും സ്തുത്യർഹമായ സേവനമാണ് വർഷങ്ങളായി കാഴ്ച്ച വെക്കുന്നത്. അദ്ദേഹം സമൂഹത്തിലുള്ളവർക്കു വേണ്ടി ചെയ്യുന്ന നന്മയുടെ കഥകൾ ദിനം പ്രതി പുറത്തു വരുന്നത് ഏവരും കാണുന്നുണ്ട്. ഇപ്പോഴിതാ, പ്രശസ്ത നടൻ മണിയൻ പിള്ള രാജു, സുരേഷ് ഗോപി തനിക്ക് ചെയ്തൊരു സഹായത്തെ കുറിച്ച് പറയുന്നത് വൈറലായി മാറുകയാണ്. 25 വർഷത്തിന് ശേഷം, അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് സുരേഷ് ഗോപി മടങ്ങി വന്ന ചടങ്ങിൽ വെച്ചാണ് മണിയൻ പിള്ള രാജു മനസ്സ്‌ തുറന്നത്. തന്റെ മകന്റെ ജീവൻ രക്ഷപെടാൻ കാരണക്കാരനായത് സുരേഷ് ഗോപിയാണെന്നാണ് അദ്ദേഹം പറയുന്നത്.

മണിയൻ പിള്ള രാജുവിന്റെ വാക്കുകൾ ഇങ്ങനെ,“ഒരു വർഷം മുമ്പാണ്. കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുതുടങ്ങിയ സമയം. എന്റെ മൂത്ത മകൻ സച്ചിനും കോവിഡ് പിടിപെട്ടു. അത് രൂക്ഷമായി അവനെ ബാധിക്കുകയും ചെയ്തു. ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തിൽനിന്ന് സന്ദേശം വരുമ്പോൾ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. പെട്ടെന്ന് സുരേഷ്ഗോപിയെ ഓർത്തു. ഞാൻ അദ്ദേഹത്തെ വിളിച്ചു. കരച്ചിലോടെയാണ് ഞാൻ സുരേഷിനോട് കാര്യങ്ങൾ വിശദീകരിച്ചത്. വിശദാംശങ്ങൾ എല്ലാം ചോദിച്ചറിഞ്ഞശേഷം അദ്ദേഹം ഫോൺ വച്ചു. പിന്നീട് നടന്നതെല്ലാം അത്ഭുതങ്ങളായിരുന്നു. ഗുജറാത്തിൽനിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകൻ ജോലി ചെയ്യുന്ന ഓയിൽ കമ്പനി. അവിടെയുള്ള എം.പിയെ സുരേഷ്ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അതിനുപിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലൻസ് എത്തി. അഞ്ച് മണിക്കൂർ യാത്ര ചെയ്താണ് മകനെയും കൊണ്ടവർ രാജ്കോട്ടിലെ ഹോസ്പിറ്റലിൽ എത്തിയത്. അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടർമാരും ആശുപത്രി അധികൃതരും കാത്തുനിൽപ്പുണ്ടായിരുന്നു. ഒരൽപ്പംകൂടി വൈകിയിരുന്നെങ്കിൽ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. സുരേഷിന്റെ ഇടപെടലുകൾ ഒന്നുകൊണ്ട് മാത്രമാണ് അവനെ കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാനായതും ചികിത്സകൾ തുടരാനും കഴിഞ്ഞത്. ഇന്നെന്റെ മകൻ ജീവിച്ചിരിക്കുന്നെങ്കിൽ അതിന് കാരണക്കാരൻ സുരേഷ്ഗോപിയാണ്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നുമെന്റെ ഹൃദയത്തിൽ ഉണ്ടാകും..”.

Did you find apk for android? You can find new Free Android Games and apps.
Share.

About Author