സൗബിൻ ഷാഹിർ പ്രധാന കഥാപാത്രമാവുന്ന സുഡാനി ഫ്രം നൈജീരിയ പോസ്റ്റർ പുറത്തുവിട്ട് ദുൽക്കർ സൽമാൻ..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട്ട നടനായി മാറിയ സൗബിൻ ഷാഹിർ ഇന്ന് വെറുമൊരു ഹാസ്യ നടൻ മാത്രമല്ല. പറവ എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമ സംവിധാനത്തിലുള്ള തന്റെ കഴിവും, ഹാസ്യം മാത്രമല്ല തനിക്കു ചെയ്യാൻ കഴിയുന്നതെന്ന മറുപടിയുമാന് സൗബിൻ തുറന്നുകാട്ടിയത്. പറവക്ക് ശേഷം ഒരു സൗബിൻ ചിത്രത്തിനായി ജനങ്ങൾ കൊതിക്കുകയാണ്.

ഇപ്പൊൾ സൗബിനെ കുറിച്ചുള്ള പുതിയ വാർത്ത, താൻ പ്രധാന കഥാപാത്രമാവുന്ന പുതിയ ചിത്രം വരുന്നു എന്നാണ്. യുവ മനസ്സുകളുടെ പ്രിയ നടൻ ദുൽക്കർ സൽമാനാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത്. സുഡാനി ഫ്രം നൈജീരിയ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൗബിൻ ഷാഹിറിനെ കൂടാതെ, സാമുവേൽ അബിയോള റോബിൻസൺ എന്ന വിദേശ നടനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മറ്റു നടന്മാരെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

നവാഗതനായ സക്കറിയ മൊഹമ്മദാണ്‌ ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ഹാപ്പി ഹാവേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ സമീർ താഹിറും, ഷൈജു ഖാലിദുമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നതും ഷൈജു ഖാലിദ് തന്നെയാണ്. നൗഫൽ അബ്ദുള്ള ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നു. സംഗീതം ഒരുക്കുന്നത് റെക്സ് വിജയനാണ്.

പേര് പോലെ തന്നെ വ്യത്യസ്ഥത ചിത്രത്തിന്റെ പ്രേമേയത്തിലും പ്രതീക്ഷിക്കുന്നു. സൗബിന്റെ മികച്ച പ്രകടനത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author