രാജമൗലി ചിത്രത്തിൽ നായകനാവാൻ അല്ലു അർജുൻ; കൂടുതൽ വിവരങ്ങളിതാ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പുറത്തു വരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ, തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായി എത്തുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രം പ്ലാൻ ചെയ്യുകയാണ് മാസ്റ്റർ ഡയറക്ടർ എസ് എസ് രാജമൗലി. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിനായി അല്ലു അര്‍ജുനുമായി രാജമൗലി സംസാരിച്ചുവെന്ന് പിങ്ക് വില്ല ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജമൗലിയോടൊപ്പം അച്ഛന്‍ കെ.വി. വിജയേന്ദ്രയും ഈ ചിത്രത്തിന്റെ പണിപ്പുരയിൽ ആണെന്നും ഇരുവരും ചേർന്നാണ് അല്ലു അർജുനെ കണ്ടു ഈ പ്രോജെക്ടിനെ കുറിച്ചുള്ള പ്രാരംഭ ചർച്ചകൾ നടത്തിയത് എന്നും വാർത്തകൾ വരുന്നുണ്ട്. ഇരുവരും അല്ലു അര്‍ജുനുമായി രണ്ടുമൂന്ന് തവണ ചർച്ച നടത്തിയെന്നാണ് സൂചന. ഇത് സംഭവിച്ചാൽ അല്ലു അർജുൻ- രാജമൗലി ടീമിൽ നിന്നും വരുന്ന ആദ്യത്തെ ചിത്രമായിരിക്കും അത്. ആലിയ ഭട്ട് ആയിരിക്കും ഇതിലെ നായിക വേഷം ചെയ്യുക എന്നും, ആഫ്രിക്കൻ വനാന്തരങ്ങളിൽ നടക്കുന്ന ഒരു കഥയാണ് രാജമൗലി പ്ലാൻ ചെയ്യുന്നതെന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ പറയുന്നു.

രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് മഹേഷ് ബാബു ആണ്. ഇപ്പോൾ ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 25 നാണ് ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. 1920കള്‍ പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. കോമരം ഭീം ആയി ജൂനിയർ എൻ ടി ആർ അഭിനയിച്ചപ്പോൾ അല്ലൂരി സീതാരാമ രാജു ആയാണ് റാം ചരൺ വേഷമിട്ടത്. ഇത് കൂടാതെ വമ്പൻ ഹിറ്റായ തന്റെ ബാഹുബലി സീരീസിലെ മൂന്നാമത്തെ ചിത്രമൊരുക്കാനും ആലോചനയുണ്ടെന്നു രാജമൗലി സൂചിപ്പിച്ചിട്ടുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author