മമ്മുക്ക തന്ന ആ ഉപദേശം പാലിക്കാൻ കഴിഞ്ഞില്ല; വെളിപ്പെടുത്തി സൗബിൻ ഷാഹിർ..!

Advertisement

ഇന്ന് മലയാള സിനിമയിലെ പ്രശസ്ത നടനും സംവിധായകനുമാണ് സൗബിൻ ഷാഹിർ. ഹാസ്യ നടനായി ആദ്യം ശ്രദ്ധ നേടിയ സൗബിൻ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി മുഖം കാണിച്ചാണ് തുടങ്ങുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്ത് എന്ന ഫാസിൽ സിനിമയിൽ ഒന്നു രണ്ട് ഷോട്ടിൽ പ്രത്യക്ഷപ്പെട്ടാണ് അഭിനയ ജീവിതത്തിന്റെ ആരംഭം. പിന്നീട് സിദ്ദിഖ്, അമൽ നീരദ് തുടങ്ങിയവരുടെ സെറ്റിൽ സംവിധാന സഹായി ആയും സൗബിൻ ജോലി ചെയ്തു. തന്റെ പതിനേഴാം വയസിൽ ഒരിക്കൽ സിദ്ദിഖ് സാറിന്റെ സെറ്റിൽ ജോലി ചെയ്യുമ്പോൾ ആണ് മമ്മുക്ക തനിക്കൊരു ഉപദേശം തരുന്നത് എന്നോർക്കുകയാണ് സൗബിൻ. ആദ്യം പോയി പഠിച്ചു ഡിഗ്രി ഒക്കെ പൂർത്തിയാക്കിയിട്ടു വരാൻ ആയിരുന്നു മമ്മൂട്ടി പറഞ്ഞത്.

എന്നാൽ പഠിക്കാൻ മോശമായ തനിക്കു അത് പാലിക്കാൻ സാധിച്ചില്ല എന്നും, മനസ്സ് മുഴുവൻ സിനിമയിൽ തന്നെ ആയിരുന്നതിനാൽ പഠിത്തം ഉഴപ്പി എന്നും സൗബിൻ ഷാഹിർ വെളിപ്പെടുത്തുന്നു. ഹാസ്യ നടനിൽ നിന്ന് നായകനായും വില്ലനായും വരെയഭിനയിച്ചു കയ്യടി നേടിയ സൗബിൻ, പിന്നീട് പറവ എന്ന സൂപ്പർഹിറ്റ് ചിത്രവും സംവിധാനം ചെയ്തു ശ്രദ്ധ നേടി. ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രം, ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൗബിൻ. ഓതിരം കടകം എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ആണ് പ്രഖ്യാപിച്ചത്. ഇത് കൂടാതെ കുഞ്ചാക്കോ ബോബൻ നായകനായി ഒരു ചിത്രം, മമ്മൂട്ടി നായകനായ ഒരു ചിത്രം എന്നിവയും സൗബിന്റെ ആലോചനയിലുണ്ട്. ജാക്ക് ആൻഡ് ജിൽ, ജൂതൻ, ജിന്ന്, മ്യാവു, മമ്മൂട്ടി നായകനായ ഭീഷ്മ പർവം, മോഹൻലാൽ നായകനായ ബ്രോ ഡാഡി എന്നിവയാണ് ഇനി സൗബിൻ അഭിനയിച്ചു പുറത്തു വരാനുള്ള ചിത്രങ്ങൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close