സൂരറായ് പോട്രൂ ഹിന്ദി റീമേക് തുടങ്ങി; നെടുമാരനായി അക്ഷയ് കുമാർ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സുധ കൊങ്ങര ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് സൂരറായ് പോട്രൂ. ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. എയർ ഡെക്കാൻ വിമാന കമ്പനിയുടെ സ്ഥാപകനായ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ സൂര്യക്കൊപ്പം, മലയാളി നടി ഉർവശി, അപർണ്ണ ബാലമുരളി, ബോളിവുഡ് താരം പരേഷ് റാവൽ എന്നിവരും വേഷമിട്ടു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് ആരംഭിച്ചിരിക്കുകയാണ്. ഹിന്ദി വേർഷനിൽ നായകനായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ ആണ്. ഒട്ടേറെ അന്തർദേശീയ ചലച്ചിത്ര മേളകളിൽ വരെ അംഗീകരിക്കപ്പെട്ട ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് ഒരുക്കുന്നതും സുധ കൊങ്ങര തന്നെയാണ്. തമിഴ് വേർഷനിൽ അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധൻ ആണ് ഹിന്ദിയിൽ എത്തുന്നത്.

സൂര്യയുടെ നിർമാണക്കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേർന്നാണ് ഈ ഹിന്ദി വേർഷൻ നിർമ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥിന്റെ ആത്മകഥയായ സിംപ്ലി ഫ്ലൈ: എ ഡെക്കാൻ ഒഡീസിയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം സുധ കൊങ്ങര ഒരുക്കിയത്. കുറഞ്ഞ നിരക്കിൽ വിമാന സർവീസ് ആരംഭിക്കാനുള്ള ക്യാപ്റ്റൻ ഗോപിനാഥിന്റെ ശ്രമവും അതിനു വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. ഇതിന്റെ ഹിന്ദി റീമേക്കിന് ഇതുവരെ പേരിട്ടിട്ടില്ല. ഹിന്ദി റീമേക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന വിവരം അക്ഷയ് കുമാർ തന്നെയാണ് പുറത്തു വിട്ടത്. അതിനൊപ്പം ഒരു വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author