ഭൂമി, വായു, അഗ്നി, ജലം; ഇതുമായി ദുൽഖർ സൽമാന്റെ സോളോയ്ക്കു എന്താണ് ബന്ധം? സംവിധായകൻ പറയുന്നു..

Advertisement

ബിജോയ് നമ്പ്യാരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ദുൽകർ സൽമാൻ ചിത്രം സോളോ ആണ് ഇപ്പോൾ എല്ലാവരുടെയും സംസാര വിഷയം. ദുൽഖറിന്റെ ജന്മ ദിനത്തിൽ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററും അതുപോലെ തന്നെ ഒരു കിടിലൻ ടീസറും പുറത്തു വന്നതോടെ ആരാധകരും സിനിമ പ്രേമികളും വലിയ ആവേശത്തിലാണ്. ദുൽകർ നാല് വ്യത്യസ്ത ഗേറ്റ്പ്പ്കളിൽ എത്തുന്ന നാല് വ്യത്യസ്ത കഥകൾ പറയുന്ന ചിത്രമാണ് സോളോ. ആ നാല് ഗെറ്റപ്പുകളും ഉൾക്കൊള്ളിച്ചതായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ എന്നത് ശ്രദ്ധേയമായി. എന്നാൽ ഈ നാലു ഗെറ്റപ്പുകൾക്കു പിന്നിലും അല്ലെങ്കിൽ ദുൽകർ അവതരിപ്പിക്കുന്ന നാല് കഥാപാത്രങ്ങൾക്ക് പിന്നിലും ഒട്ടേറെ രഹസ്യങ്ങൾ ഉണ്ടെന്നു സംവിധായകൻ ബിജോയ് നമ്പ്യാർ പറയുന്നു.

ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത് പഞ്ച ഭൂതങ്ങളിലെ നാലെണ്ണമായ വായു, അഗ്നി, ജലം, ഭൂമി എന്നിവക്ക് ചുറ്റുമാണ്. ഈ നാല് ഭൂതങ്ങളെയാണ് ദുൽകർ അവതരിപ്പിക്കുന്ന നാല് കഥാപാത്രങ്ങൾ പ്രതിനിധീകരിക്കുക എന്നാണ് സംവിധായകൻ ബിജോയ് നമ്പ്യാർ പറയുന്നത്. ഒട്ടനവധി രഹസ്യങ്ങളും ട്വിസ്റ്റുകളും ചിത്രത്തിന്റെ കഥയുടെ ഭാഗമായി ഉണ്ടെന്നു സംവിധായകൻ പറയുമ്പോൾ സിനിമ പ്രേമികൾക്ക് ഒരു വമ്പൻ വിരുന്നു തന്നെയാണ് ഒരുങ്ങിയിരിക്കുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. തമിഴിലും മലയാളത്തിലുമായി ഒരുക്കിയിട്ടുള്ള ഈ ചിത്രം ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യാനും സാധ്യതയുണ്ട്.

Advertisement

ശൈതാൻ, ഡേവിഡ്, വസീർ എന്നീ ചിത്രങ്ങളാണ് ബിജോയ് നമ്പ്യാരുടേതായി പുറത്തു വന്നിട്ടുള്ളതു. ഈ ചിത്രങ്ങൾ എല്ലാം നേടിയ നിരൂപക പ്രശംസ സോളോയിലുള്ള പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. ഒരു മാസ്സ്, പ്രണയ ചിത്രമെന്നോ, ഒരു മാസ്സ് സസ്പെൻസ് റൊമാന്റിക് ചിത്രമെന്നോ സോളോയെ വിശേഷിപ്പിക്കാം എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചനകൾ പറയുന്നത്.

ഈ വരുന്ന സെപ്റ്റംബറിൽ പ്രദർശനം ആരംഭിക്കുന്ന സോളോയിൽ നാല് നായികമാർ ആണുള്ളത്, നേഹ ശർമ്മ, ശ്രുതി ഹരിഹരൻ, സായി ധൻസിക, ആർത്തി വെങ്കിടേഷ് എന്നിവരാണ് ആ നാല് നായികമാർ. ഒരു വൻ താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന് വേണ്ടി പതിനൊന്നു സംഗീതജ്ഞരും പ്രശസ്ത മ്യൂസിക് ബാൻഡുകളും ചേർന്ന് പതിമൂന്നോളം ഗാനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close