സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ്; തിളങ്ങി മോഹൻലാൽ, നിവിൻ പോളി, മഞ്ജു വാര്യർ..!

Advertisement

2019 ൽ മികച്ചു നിന്ന തെന്നിന്ത്യൻ സിനിമയിലെ പ്രതിഭകൾക്കുള്ള സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ് കഴിഞ്ഞ ദിവസം വിതരണം ചെയ്തു. മലയാളത്തിൽ നിന്നും മികച്ച നടനായി ലുസിഫെറിലെ പ്രകടനത്തിന് മോഹൻലാലിനെ തിരഞ്ഞെടുത്തപ്പോൾ ക്രിട്ടിക്സ് അവാർഡ് നേടിയത് മൂത്തോനിലെ പ്രകടനത്തിലൂടെ നിവിൻ പോളി ആണ്. മലയാളത്തിലെയും തമിഴിലെയും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് മഞ്ജു വാര്യർ ആണ്. മികച്ച ചിത്രമായി ലൂസിഫർ മാറിയപ്പോൾ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയെ തിരഞ്ഞെടുത്തു. മികച്ച സഹനടനായി റോഷൻ മാത്യുവും മികച്ച വില്ലനായി ഷൈൻ ടോം ചാക്കോയും മികച്ച ഹാസ്യ നടനായി ബേസിൽ ജോസെഫും മാറി. സഹനടിക്കുള്ള അവാർഡ് നേടിയത് ലുസിഫെറിലെ പ്രകടനത്തിന് സാനിയ ഇയ്യപ്പൻ ആണ്. മലയാളത്തിലെ മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ചത് നിമിഷാ സജയനു ആണ്.

തെലുങ്കിലെ മികച്ച നടനായി മഹർഷിയിലൂടെ മഹേഷ് ബാബു മാറിയപ്പോൾ തമിഴിൽ അസുരനിലൂടെ ധനുഷും കന്നഡയിൽ ദർശനും ആണ് അവാർഡ് നേടിയത്. മലയാളത്തിലെ മികച്ച നവാഗത നടിക്കുള്ള അവാർഡ് കുമ്പളങ്ങി നൈറ്റ്‌സിലൂടെ അന്ന ബെൻ ആണ് നേടിയത്. നവാഗത നടനുള്ള അവാർഡ് ജൂൺ എന്ന ചിത്രത്തിലൂടെ സർജാനോ ഖാലിദ് നേടി. തെലുങ്കിലെ മികച്ച നടി സാമന്തയും സാമന്തയും കന്നഡയിലെ രചിതാ റാമുമാണ്. തമിഴിലെ മികച്ച സംവിധായകൻ വെട്രിമാരനും മികച്ച വില്ലനുള്ള അവാർഡ് കൈദിയിലെ പ്രകടനത്തിന് അർജുൻ ദാസിനുമാണ് ലഭിച്ചത്. കന്നഡയിലെ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് രക്ഷിത് ഷെട്ടി നേടിയപ്പോൾ തെലുങ്കിലെ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് നേടിയത് ജേഴ്സി എന്ന ചിത്രത്തിലെ പ്രകടനത്തിന് നാനി ആണ്.

Advertisement

ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം

Advertisement

Copyright © 2017 onlookersmedia.

Press ESC to close