Wednesday, August 10

ദിലീപിന്‍റെ അറസ്റ്റില്‍ പ്രതികരിച്ച് സിദ്ധിക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പ്രശസ്ത നടൻ സിദ്ദിക്ക് കഴിഞ്ഞ ദിവസം നടൻ ദിലീപിന്റെ അറസ്റ്റ് വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ ഇട്ട പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ സിദ്ദിഖ് നമ്മുടെ ദൃശ്യ മാധ്യമങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ഉദാഹരണ സഹിതം അവരുടെ ഇരട്ട താപ്പിനെ തുറന്നു കാണിക്കുകയും ചെയ്തു.

ബഹുമാനപെട്ട കോടതി കുറ്റവാളിയായി വിധിക്കുന്നതിനും മുൻപേ, പോലീസ് അന്വേഷണം പൂർത്തിയാകുന്നതിനു മുൻപേ, ദിലീപിനെ കുറ്റവാളിയാക്കി ചിത്രീകരിക്കാൻ മാധ്യമങ്ങൾ കാണിക്കുന്ന വ്യഗ്രതയും ആവേശവും എന്തിന്റെ പേരിലാണ് എന്നാണ് സിദ്ദിഖ് ചോദിക്കുന്നത്. അങ്ങനെ മാധ്യമ ധർമം പുലർത്താൻ ആഗ്രഹിക്കുന്നുണ്ട് ഇവരെങ്കിൽ പിന്നെന്തു കൊണ്ട് കുറച്ചു നാൾ മുൻപ് ബോബി ചെമ്മണ്ണൂർ എന്ന സ്വർണ്ണക്കട മുതലാളിയായ കോടീശ്വരനെതിരെ വീഡിയോ അടക്കം തെളിവ് ലഭിച്ച ഒരു സ്ത്രീ പീഡന ആരോപണം വന്നിട്ടും മീഡിയ ഇത് പോലെ അന്തി ചർച്ചകളും മറ്റുമായി പ്രതികരിച്ചില്ല എന്നും സിദ്ദിക്ക് ചോദിക്കുന്നു.

സിദ്ദിഖിന്റെ ഈ പോസ്റ്റിനു സോഷ്യൽ മീഡിയയിൽ ലഭിച്ചത് അല്ലെങ്കിൽ ലഭിച്ചു കൊണ്ടിരിക്കുന്നത് വമ്പൻ പ്രതികരണം ആണിപ്പോൾ. കാരണം മറ്റൊന്നുമല്ല., ഓരോ സാധാരണക്കാരനും പറയാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് സിദ്ദിഖ് കഴിഞ്ഞ ദിവസം തന്റെ പോസ്റ്റിലൂടെ പറഞ്ഞത്.

ഭയം കൊണ്ടോ അല്ലെങ്കിൽ താൻ പറഞ്ഞാൽ ശ്രദ്ധ നേടില്ലെന്നോ ഉള്ള ചിന്ത കൊണ്ടോ പല സാധാരണക്കാരും തങ്ങളുടെ മനസ്സിൽ കുഴിച്ചു മൂടിയ കാര്യമാണ് സിദ്ദിഖ് ധൈര്യമായി തുറന്നു പറഞ്ഞു കൊണ്ട് അല്ലെങ്കിൽ മുഖത്തടിച്ച പോലെ ചോദിച്ചു കൊണ്ട് മുന്നോട്ടു വന്നത്. ആ ചോദ്യങ്ങൾ, അല്ലെങ്കിൽ അഭിപ്രായം അത് കൊണ്ടാണ് ഇത്രയധികം കയ്യടിയോടെ സ്വീകരിക്കപ്പെട്ടതും കാട്ടു തീ പോലെ സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുന്നതും.

കോടതി കുറ്റവാളി എന്ന് വിധിച്ചാൽ ദിലീപിന് പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നാണ് ഏതൊരു മലയാളിയും ആഗ്രഹിക്കുന്നത് എങ്കിലും കോടതി വിധിക്കാത്തിടത്തോളം കാലം അദ്ദേഹം വെറും കുറ്റാരോപിതൻ മാത്രമാണ് എന്നും അദ്ദേഹത്തെ കൊടും ഭീകരനായി ചിത്രീകരിച്ചു കൊണ്ട് ചില മാധ്യമങ്ങൾ നടത്തുന്ന ഈ പൊറാട്ടു നാടകം ആർക്കു വേണ്ടിയാണെന്നും ഓരോ മലയാളിയും സിദ്ദിഖിന്റെ ഈ പോസ്റ്റിനു കൊടുക്കുന്ന ഉറച്ച പിന്തുണ കൊണ്ട് ഉറക്കെ ചോദിക്കുകയാണ് ഇപ്പോൾ.

ഏതായാലും മാധ്യമങ്ങളുടെ ഈ ഇരട്ട താപ്പു പുറത്തായതോടെ സോഷ്യൽ മീഡിയയിൽ ദിലീപിനോട് പിന്തുണ പ്രഖ്യാപിച്ചുള്ള പോസ്റ്റുകളുടെ എണ്ണം കൂടി വരികയാണ്. മീഡിയ വഴി മറ്റു താരങ്ങളെയും അധിക്ഷേപിക്കാൻ ശ്രമിക്കുന്നതും മലയാളികളെ പ്രകോപിപ്പിച്ചിട്ടുണ്ട് എന്നത് തീർച്ചയാണ്. എന്തായാലും കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

ഇപ്പോൾ പോലീസ് തങ്ങളുടെ കസ്റ്റഡിയിൽ ഉള്ള ദിലീപിനെ ഉപയോഗിച്ച് കൂടുതൽ തെളിവെടുപ്പുകൾ നടത്തികൊണ്ടിരിക്കുകയാണ് . പൾസർ സുനി എന്ന കൊടും ക്രിമിനലിന്റെ വാക്കുകൾക്കാണ് മീഡിയ പോലും കൂടുതൽ വില നൽകാൻ ശ്രമിക്കുന്നതെന്ന് കാര്യവും ചിലർ വ്യക്തി വൈരാഗ്യം തീർക്കാൻ ഇപ്പോൾ ദിലീപിനെതിരെ മാധ്യമങ്ങൾ വഴി പ്രതികരിക്കുന്നു എന്ന കാര്യവും ജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട് എന്നാണു പല പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. സിദ്ദിഖിന്റെ ഫേസ്ബുക് പോസ്റ്റ് കൊളുത്തിയ തീ ഇപ്പോൾ ഓരോ നിമിഷവും പടർന്നു കൊണ്ടിരിക്കുകയാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author