ക്യാമറ കാരണം നഷ്ടപ്പെട്ട ആ മമ്മൂട്ടി സിനിമ; തുറന്നു പറഞ്ഞു പ്രശസ്ത രചയിതാവ്..!

Advertisement

മലയാള സിനിമയിലെ പ്രശസ്ത ഗാന രചയിതാവും തിരക്കഥാകൃത്തുമാണ് ഷിബു ചക്രവർത്തി. ഓർക്കാപുറത്തു, മനു അങ്കിൾ, അഥർവം, നായർ സാബ്, അഭയം, ഏഴരക്കൂട്ടം, പാർവതി പരിണയം , ചുരം എന്നിവയെല്ലാം അദ്ദേഹം രചിച്ച ചിത്രങ്ങളാണ്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുമായി ബന്ധപെട്ടു തനിക്കുണ്ടായ ഒരനുഭവം പങ്കു വെക്കുകയാണ് ഷിബു ചക്രവർത്തി. മമ്മൂട്ടിയെ നായകനാക്കി ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങിയ ‘വെണ്‍മേഘഹംസങ്ങള്‍’ എന്ന സിനിമയെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഷിബു ചക്രവർത്തി തിരക്കഥ രചിച്ച ചിത്രമായിരുന്നു അത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് അന്ന് ആ ചിത്രം പൂർത്തിയാക്കാൻ അവർക്കു സാധിക്കാതെ വരികയും അതിനു പകരം അവർ ചെയ്ത ചിത്രവുമായിരുന്നു മനു അങ്കിൾ.  സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അന്ന് ആ സിനിമയ്ക്ക് സംഭവിച്ച കാര്യങ്ങളെകുറിച്ച് ഷിബു ചക്രവര്‍ത്തി മനസ്സ് തുറക്കുന്നത്.

ന്യൂഡല്‍ഹി സിനിമ വന്‍ വിജയമായതോടെ, ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വീണ്ടും ഒരു സിനിമ ചെയ്യാന്‍ ജോയ് തോമസ് ഡെന്നീസ് ജോസഫിനെ ഏൽപ്പിക്കുകയും, അങ്ങനെ ന്യൂഡൽഹി രചിച്ച ഡെന്നിസ് ജോസഫ് സംവിധായകൻ ആവാൻ തീരുമാനിക്കുകയും ചെയ്തു. അതിലൂടെ ഷിബു ചക്രവർത്തി തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിക്കുകയായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങുന്ന ആളായിട്ടായിരുന്നു മമ്മൂട്ടി ആ ചിത്രത്തിൽ അഭിനയിച്ചത്. ആ കഥാപാത്രവും ഒരു ആര്‍ട്ടിസ്റ്റും തമ്മിലുളള ബന്ധമായിരുന്നു സിനിമ പറയാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷെ ചിത്രീകരണം തുടങ്ങി ആദ്യ പത്ത് ദിവസത്തെ ഫിലിം ലാബിലേക്ക് അയച്ച് തിരികെ വന്നപ്പോള്‍ അവർ കണ്ടത് മുഴുവന്‍ ഫോക്കസ് തെറ്റിയ സീനുകളായിരുന്നു. ക്യാമറക്കു പ്രശ്നം ഉണ്ടായിരുന്നു എന്ന് അന്നാണ് അവർക്കു മനസ്സിലായത്. പത്തു ദിവസം ഷൂട്ട് ചെയ്തതൊന്നും ഉപയോഗിക്കാൻ കൂടി പറ്റാതായതോടെ ആ ചിത്രം ഉപേക്ഷിക്കേണ്ടിയും വന്നു. പിന്നീട് മമ്മൂട്ടിയുടെ ഡേറ്റ് വെച്ച് അടുത്ത സിനിമ ഉടന്‍ ചെയ്യണമെന്ന് ജൂബിലി പ്രൊഡക്ഷന്‍സ് ആവശ്യപ്പെട്ടതിന്‍ പ്രകാരം ചെയ്ത സിനിമയായിരുന്നു മനു അങ്കിള്‍. അതിനു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close