സുൽത്താൻ വീണ്ടും വരുന്നു; ആ സൂപ്പർ ഹിറ്റ് ബാബു ആന്റണി ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു…!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

1990 കളിൽ മലയാള സിനിമയിൽ ട്രെൻഡ് ആയ ആക്ഷൻ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് ആക്ഷൻ കിംഗ് ബാബു ആന്റണി നായകനായി എത്തിയ ചന്ത. റോബിൻ തിരുമലയുടെ തിരക്കഥയിൽ സുനിൽ ഒരുക്കിയ ചിത്രത്തിൽ മോഹിനിയായിരുന്നു നായിക. 1995-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ സുൽത്താൻ എന്ന കഥാപാത്രമായി ബാബു ആന്റണി അതിഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഫേസ്ബുക്കിലൂടെ ബാബു ആന്റണി തന്നെയാണ് ഈ വിവരം ഏവരെയും അറിയിച്ചത്. സംവിധായകൻ സുനിലിന് ഒപ്പമുള്ള പുതിയ ചിത്രവും ബാബു ആന്റണി പങ്കു വെച്ചിട്ടുണ്ട്. സുൽത്താൻ വീണ്ടും വരുന്നു എന്നും സംവിധായകൻ സുനിലുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയെന്നും അദ്ദേഹം പറയുന്നു.

തിലകൻ, സത്താർ, അഗസ്റ്റിൻ, ലാലു അലക്സ്, നരേന്ദ്ര പ്രസാദ്, ബേബി അമ്പിളി തുടങ്ങിയവർ അഭിനയിച്ച ചന്തയുടെ പ്രധാന ലൊക്കേഷൻ കോഴിക്കോട് ആയിരുന്നു. എം. ജയചന്ദ്രൻ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച ചിത്രം എന്ന പ്രത്യേകതയും ചന്തക്കു ഉണ്ട്. സ്ഫടികം, മന്ത്രികം, കിംഗ് എന്നീ ചിത്രങ്ങൾ കഴിഞ്ഞാൽ ആ വർഷത്തെ ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ചന്ത. വേണു കാമറ ചലിപ്പിച്ച ഈ ചിത്രം നിർമ്മിച്ചത് ഫാക്സ് പ്രൊഡക്ഷൻസ് ആൻഡ് റിലീസ് ആയിരുന്നു. ഇപ്പോൾ ഒമർ ലുലു ഒരുക്കുന്ന പവർ സ്റ്റാർ എന്ന ആക്ഷൻ ചിത്രത്തിൽ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ബാബു ആന്റണി. ഇത് കൂടാതെ മറ്റു ചില ചിത്രങ്ങളിലും അദ്ദേഹം കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorBabuAntony%2Fposts%2F537442884419239&show_text=true&width=500

Did you find apk for android? You can find new Free Android Games and apps.
Share.

About Author