എം. പത്മകുമാർ സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായ ജോസഫ് എന്ന സിനിമയെ പ്രകീർത്തിച്ചു റിട്ടയേർഡ് ജസ്റ്റിസ് കമാൽ പാഷ രംഗത്ത്. ഈ സിനിമയിലെ ജോസഫ് എന്ന കഥാപാത്രത്തെ കണ്ട് കേരള പോലീസ് പഠിക്കണമെന്ന് ആണ് അദ്ദേഹം പറയുന്നത്. ഒരു ഷെർലോക് ഹോംസ് ചിത്രം പോലെ ഇതിൽ നിരീക്ഷണവും കുറ്റാന്വേഷണവും അവതരിപ്പിച്ചിട്ടുണ്ട് എന്നും ഒരു പോലീസുകാരൻ എങ്ങനെ ഒരു കേസ് അന്വേഷിക്കണമെന്നു പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം വിലയിരുത്തുന്നു. കേരള പോലീസ് ഈ ചിത്രം കാണണം എന്നും ഇതിലെ പല രീതികളും മാതൃകയാക്കണമെന്നും അദ്ദേഹം പറയുന്നു. പോലീസ് മിഷിനറിക്ക് ഒരു അക്കാഡമിക് ലെവലിൽ പാഠ്യ വിഷയമാക്കാവുന്ന ചിത്രമാണ് എന്നാണ് ജോസഫിനെ കുറിച്ച് അദ്ദേഹം പറയുന്നത്.
?????കേരളമാകെ നിറഞ്ഞ അഭിനന്ദനങ്ങൾ നേടിക്കൊണ്ട് ജൈത്രയാത്ര തുടരുന്ന 'ജോസഫ് 'നെ മുക്തകണ്ഠം പ്രകീർത്തിച്ചുകൊണ്ട് ബഹുമാനപ്പെട്ട റിട്ടയേർഡ് ജസ്റ്റിസ് ശ്രീ കമാൽപാഷ സർ ????
Posted by Joju George on Friday, November 30, 2018
ഈ സിനിമയിലെ ജോസഫ് എന്ന കഥാപാത്രത്തെ ലോകത്തിലെ ഏറ്റവും മികച്ച ഡിക്റ്റക്റ്റീവ് ഷെർലക് ഹോംസ് ആയി ജസ്റ്റിസ് കമാൽ പാഷ ഉപമിച്ചതു തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് പറയാം. ചിത്രത്തിന്റെ മികച്ച നിലവാരത്തെയും അതോടൊപ്പം എം പദ്മകുമാർ എന്ന സംവിധായകന്റെ മികവും എടുത്തു പറഞ്ഞ കമാൽ പാഷ അഭിപ്രായപ്പെടുന്നത് വളരെ മനോഹരമായി തന്നെ ഈ ചിത്രം സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ്. ഈ സിനിമയിൽ ജോസഫ് എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ ജോജു ജോർജ് ഈ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചെന്നും അതുപോലെ തന്നെ ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറിനും ഈ ചിത്രത്തെയോർത്തു എന്നും അഭിമാനിക്കാമെന്നും ജസ്റ്റിസ് കമാൽ പാഷ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായം കമാൽ പാഷ രേഖപ്പെടുത്തുന്ന വീഡിയോ ഇവിടെ കാണാം.