മമ്മൂട്ടിയുടെ ‘ഭീഷ്‌മപര്‍വ്വ’ത്തിന്റെ ഓസ്‌ട്രേലിയന്‍ അവകാശത്തുകയ്ക്ക് സർവ്വകാല റെക്കോർഡ്…..

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ചിത്രം മികച്ച വിജയം നേടി ഇപ്പോൾ ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. അമൽ നീരദ് ഒരുക്കിയ ഈ ചിത്രം കേരളം, ഗൾഫ്, കാനഡ, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ മാത്രമാണ് റിലീസ് ഉണ്ടായതു. അമേരിക്ക, ബ്രിട്ടണിന്, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഒന്നും ഈ ചിത്രം റിലീസ് ചെയ്തിരുന്നില്ല. വരുന്ന ആഴ്ചയാണ് ഈ ചിത്രത്തിന്റെ മുകളിൽ പറഞ്ഞ സ്ഥലങ്ങളിലെ റിലീസ് ഉണ്ടാവുകയുള്ളു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിന്റെ ഓസ്‌ട്രേലിയൻ / ന്യൂസിലാൻഡ് വിതരണാവകാശം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകക്ക് ആണ് വിറ്റു പോയിരിക്കുന്നത്. തുക എത്രയാണ് എന്നത് ലഭ്യമല്ലാത്തതു കൊണ്ട് തന്നെ മലയാളത്തിലെ ഏറ്റവും ഉയർന്ന തുക ലഭിച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ എത്രാമതാണ് ഭീഷ്മ പർവ്വം എന്നത് വ്യക്തമല്ല. എന്നിരുന്നാലും മലയാളത്തിലെ ഏറ്റവും വലിയ ഓസ്‌ട്രേലിയൻ / ന്യൂസിലാൻഡ് റിലീസ് ലഭിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഭീഷ്മ പർവ്വം ഇടം പിടിക്കുമെന്നാണ് സൂചന.

Advertisement

തമിഴ്, ഹിന്ദി ചിത്രങ്ങൾ അവിടെ വിതരണം ചെയ്യുന്ന എം.കെ. എസ്. ഗ്രൂപ്പാണ് ഇതിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഭീഷ്‌മപര്‍വ്വത്തിന്റെ അവകാശം സ്വന്തമാക്കിയതിൽ തനിക്ക് അഭിമാനം ഉണ്ടന്ന് എം.കെ എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ താസ് നവനീതാരാജ് പറയുന്നു. മലയാളികൾക്ക് പുറമെ മമ്മൂട്ടിയുടെ തമിഴ് തെലുങ്ക് പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത് എന്നും അവർ പറയുന്നു. ഒരു ഇന്ത്യൻ സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ആണ് ചിത്രത്തിനായി തയ്യാറാവുന്നതെന്നും അവർ അവകാശപ്പെടുന്നു. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ചാപ്റ്ററും മെൽബൺ ആസ്ഥാനമായ മലയാള സിനിമ വിതരണ കമ്പനി ആയ മാസ്സ് മെൽബണും എം.കെ.എസിനെ സഹായിക്കാനായി കൂടെയുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close