സോഷ്യൽ മീഡിയയിൽ അടുത്തിടെ ഗോപി സുന്ദർ അന്വേഷിച്ചു നടന്ന ഗായകനാണ് രാകേഷ് ഉണ്ണി. വയലുകളിലിരുന്ന് വിശ്വരൂപം സിനിമയിലെ ‘ഉന്നയ് കാണാത നാൾ’ എന്ന് തുടങ്ങുന്ന ഗാനം രാകേഷ് ആലപിക്കുകയുണ്ടായി, കർഷകൻ കൂടിയായ അദ്ദേഹത്തിന്റെ മനോഹരമായ ആലാപനം അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാവുകയും സംഗീത സംവിധായകൻ ഗോപി സുന്ദർ അദ്ദേഹത്തിന്റെ വീഡിയോ തന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ഈ കലാകാരനെ ആരെങ്കിലും കണ്ടു പിടിച്ചു തരണമെന്നും അദ്ദേഹത്തിന്റെ അടുത്ത പടത്തിൽ ഗായകന് ഈ ശബ്ദമാണ് ആഗ്രഹിക്കുന്നത് ഗോപി സുന്ദർ അറിയിക്കുകയുണ്ടായി. കുറച് മണിക്കൂറുകൾക്ക് ശേഷം രാകേഷ് ഉണ്ണിയുടെ ഗാനം തമിഴ് നാട്ടിൽ വരെ ചർച്ച വിഷയമായി.
On #SocialMediaDayI had posted about this very special & talented farmer Rakesh Unni & I’ve just been able to find him through the reach of the internet, I spoke with him & will now take things forward!I’d like to thank each one of you for the tremendous love & support.
Posted by Shankar Mahadevan on Sunday, July 1, 2018
ഇന്ത്യയിലെ തന്നെ മികച്ച ഗായകറിൽ ഒരാളായ ശങ്കർ മഹാദേവൻ രണ്ട് ദിവസം മുമ്പ് രാകേഷിന്റെ ഗാനം ട്വിറ്ററിൽ തന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ ഗാനം കേട്ടത്തിന് ശേഷം ഏറെ അഭിമാനം തോന്നിയെന്നും രാകേഷിന്റെ കൂടെ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് അറിയിക്കുകയുണ്ടായി. സോഷ്യൽ മീഡിയ ദിനമായി ആചരിക്കുന്ന ഇന്ന് ശങ്കർ മഹാദേവൻ വീണ്ടും ഒരു പോസ്റ്റുമായി വന്നിരിക്കുകയാണ്. ഇന്റർനെറ്റ് വഴിയാണ് ഈ കലാകാരനെ കണ്ടു പിടിക്കാൻ സാധിച്ചെതെന്നും കൂടെ എല്ലാവിധ പിന്തുണയുമായി നിന്നവർക്ക് നന്ദി പറയാൻ ശങ്കർ മഹാദേവൻ മറന്നില്ല. രാകേഷ് ഉണ്ണി പുതിയതായി ആലപിച്ച അന്യൻ എന്ന സിനിമയിലെ ‘ഓ സുകുമാരി’ എന്ന ഗാനവും ഒപ്പം പോസ്റ്റ് ചെയ്യുകയുണ്ടായി. ശങ്കർ മഹാദേവന് രാകേഷ് ഉണ്ണിയുമായി സംസാരിക്കാൻ അവസരം ലഭിച്ചുവെന്നും വൈകാതെ തന്നെ തന്റെയൊപ്പം ഒരു ചിത്രത്തിൽ ഗാനം ആലപിക്കുവാൻ രാകേഷും ഉണ്ടാവുമെന്ന് ശങ്കർ മഹാദേവൻ ഉറപ്പും നൽകിയിട്ടുണ്ട്.