ആ സിനിമക്ക് വേണ്ടി പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടു, എന്നിട്ടും വാങ്ങിയത് വെറും 15 ലക്ഷം രൂപ;വെളിപ്പെടുത്തി നിർമ്മാതാവ്

Advertisement

മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാക്കളിൽ ഒരാളാണ് ബി സി ജോഷി. മാടമ്പി എന്ന സൂപ്പർഹിറ്റ് മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രം നിർമ്മിച്ചു ശ്രദ്ധ നേടിയ ബി സി ജോഷി നിർമ്മിച്ച കലാമൂല്യമുള്ള ചിത്രങ്ങളിൽ ഒന്നാണ് ഡോക്ടർ ബിജു ഒരുക്കിയ വീട്ടിലേക്കുള്ള വഴി. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രം നിർമ്മിച്ച സമയത്തെ ചില അനുഭവങ്ങൾ പങ്കു വെക്കുകയാണ് ബി സി ജോഷി. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമാ വിശേഷങ്ങള്‍ എല്ലാവരോടും തുറന്നു പറയുന്നത്.

വീട്ടിലേക്കുള്ള വഴിയെന്ന സിനിമ ചെയ്യാന്‍ വളരെ ചെറിയ പ്രതിഫലം മാത്രമാണ് പൃഥ്വിരാജ് സുകുമാരൻ വാങ്ങിയതെന്നും, അതോടൊപ്പം ഈ ചിത്രം പൂർത്തിയാക്കാൻ എല്ലാ രീതിയിലും അദ്ദേഹം സഹകരിച്ചുവെന്നും ബി സി ജോഷി പറയുന്നു. സാറ്റലൈറ്റ് കിട്ടണമെന്ന ഉദ്ദേശത്തോടെയാണ് പൃഥ്വിരാജിനെ വെച്ച് ആ സിനിമ എടുത്തത് എന്നും 1.10 കോടി രൂപയാണ് അന്ന് സാറ്റലൈറ്റായി കിട്ടിയത് എന്നും ബി സി ജോഷി വെളിപ്പെടുത്തി. 15 ലക്ഷം രൂപയായിരുന്നു അന്ന് പൃഥ്വിരാജ് സുകുമാരന് കൊടുത്ത പ്രതിഫലമെന്നും അത് മതി എന്നു അദ്ദേഹം തന്നെ പറയുകയായിരുന്നു എന്നും ബി സി ജോഷി ഓർക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലമായിരുന്നു ഷൂട്ടിങ്ങിന് തിരഞ്ഞെടുത്തത് എന്നത് കൊണ്ട് തന്നെ സെറ്റിൽ അംഗങ്ങൾ കുറവായിരുന്നു. അതുകൊണ്ട് തന്നെ ക്യാമറയൊക്കെ പൃഥ്വിരാജ് തന്നെ തോളില്‍ എടുത്തുകൊണ്ടു പോകുമായിരുന്നു എന്നതും അദ്ദേഹം ഓർത്തെടുത്തു. 16 അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ആണ് ഈ ചിത്രം പ്രദർശിപ്പിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close