പ്രിത്വി രാജിന്റെ വേലുത്തമ്പി ദളവ ; ഒരു ബ്രഹ്മണ്ഡ ചിത്രം ആകും എന്ന് അണിയറ പ്രവർത്തകർ !

Advertisement

മലയാളത്തിന്റെ യുവ സൂപ്പർ താരം പ്രിത്വി രാജ് സുകുമാരനെ ഇനി കാത്തിരിക്കുന്നതെല്ലാം വമ്പൻ പ്രൊജെക്ടുകൾ ആണ്. ആട് ജീവിതവും കർണ്ണനും പ്രിത്വിയുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറും എല്ലാം വലിയ ചിത്രങ്ങൾ ആണ്. ഇപ്പോളിതാ വേലുത്തമ്പി ദളവ എന്ന ചരിത്ര കഥാപാത്രത്തെയും അവതരിപ്പിക്കാൻ പ്രിത്വി ഒരുങ്ങുന്നു. രഞ്ജി പണിക്കർ തിരക്കഥയൊരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ വിജി തമ്പിയാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങാൻ പോകുന്ന ഈ ചിത്രം 2019 ഇൽ ചിത്രീകരണം ആരംഭിക്കുമെന്ന് വിജി തമ്പി മാധ്യമങ്ങളോട് പറഞ്ഞു. ചരിത്ര പുരുഷനായ വേലുത്തമ്പി ദളവയുടെ കഥാപാത്രത്തെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് ഇത് വരെ തീരുമാനിച്ചിട്ടില്ല എന്നും വിജി തമ്പി വ്യക്തമാക്കി. പ്രിത്വി രാജ് ഇപ്പോൾ കരാറൊപ്പിട്ടിട്ടുള്ള വമ്പൻ പ്രൊജെക്ടുകൾ തീർന്നതിന് ശേഷം ഔദ്യോഗികമായി ഈ ചിത്രം ലോഞ്ച് ചെയ്യുമെന്നും വാർത്തകൾ വരുന്നുണ്ട്.

ഈ അടുത്തിടെ തിരുവനന്തപുരത്തു വെച്ച നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് ഈ പ്രൊജക്റ്റ് സ്ഥിതീകരിച്ചു കൊണ്ട് പ്രിത്വി രാജ് സംസാരിച്ചത്. ഈ പ്രൊജക്റ്റ് സാക്ഷാത്കരിക്കാൻ വേണ്ടിയാണു ഒരു വലിയ ഇടവേളയെടുത്തു സംവിധായകൻ വിജി തമ്പി സിനിമയിൽ നിന്ന് മാറി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

2013 ഇൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം നാടോടി മന്നനാണ് വിജി തമ്പി അവസാനമായി സംവിധാനം ചെയ്ത ചിത്രം. ആ ചിത്രം ഒരു വമ്പൻ ബോക്സ് ഓഫീസ്‌ പരാജയമായിരുന്നു. അതിനു ശേഷമാണു വേലുത്തമ്പി ദളവയുടെ ജീവിത കഥയെ അടിസ്ഥാനമാക്കി ഉള്ള ഈ വമ്പൻ ചിത്രത്തിന്റെ പണിപ്പുരയിലേക്കു വിജി തമ്പി തന്റെ കുറെയധികം വർഷങ്ങൾ മാറ്റി വെച്ച് കൊണ്ട് കടന്നത്.

പ്രിത്വി രാജിന്റെ കൂടതെ മലയാള സിനിമയിലെ മറ്റൊരുപാട് പ്രമുഖ നടന്മാരും അവരോടൊപ്പം വിദേശ നടന്മാരും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നു സംവിധായകൻ പറഞ്ഞു. ഈ വരുന്ന നവംബറിൽ തുടങ്ങുന്ന പ്രിത്വി രാജ് ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതം. പല ഷെഡ്യുളുകളിലായി 18 മാസം കൊണ്ടാണ് ഈ ചിത്രം ചിത്രീകരിക്കുക.

ഇതിനിടയിൽ വലിയ തോതിലുള്ള ശാരീരികമായ മാറ്റങ്ങൾ പ്രിത്വി രാജിന് പിന്തുടരേണ്ടതായിട്ടുണ്ട്. അപ്പോൾ ഈ ചിത്രം തീരുമ്പോഴേക്കും 2018 അവസാനിക്കുകയും ചെയ്യും. ആ അർഥത്തിൽ ആട് ജീവിതത്തിനു ശേഷം പ്രിത്വി രാജ് ചെയ്യാൻ പോകുന്ന ചിത്രമായിരിക്കും ചിലപ്പോൾ വിജി തമ്പിയുടെ വേലുത്തമ്പി ദളവയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ. കാത്തിരിക്കാം ഈ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close