അമ്മ മഴക്കാറ് പോയി മറഞ്ഞു:നടനവിസ്മയം വിടവാങ്ങി..!

Advertisement

മലയാള സിനിമയിലെ ഇതിഹാസ തുല്യ ആയിരുന്ന നടി കെപിഎസി ലളിത അന്തരിച്ചു. മരിക്കുമ്പോൾ 74 വയസായിരുന്നു ലളിത ചേച്ചിയുടെ പ്രായം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഈ മഹാനടി. മകന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത എന്ന നടി, തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1978-ൽ ആണ് ചലച്ചിത്ര സംവിധായകൻ ഭരതനെ ലളിത വിവാഹം കഴിച്ചത്. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ലളിത ചേച്ചി, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നടി ആയാണ് വിലയിരുത്തപ്പെടുന്നത്.

ലളിത- ഭരതൻ ദമ്പതികളുടെ മകൻ സിദ്ധാർഥ് ഭരതൻ പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമാണ്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് കെപിഎസി ലളിത ജനിച്ചത്. പിതാവ് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാതാവ് ഭാര്‍ഗവി അമ്മ എന്നിവരാണ്. ചെറുപ്പത്തിൽ തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ച ലളിത, 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ലളിത അഭിനയിച്ച ആദ്യത്തെ നാടകം. പിന്നീട് കേരളത്തിലെ ഏറ്റവും പ്രശസ്ത നാടക സംഘമായിരുന്ന കെ. പി. എ. സിയില്‍ ചേരുകയും, പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ. പി. എ. സി എന്നത് പേരിനോട് ചേർക്കുകയും ചെയ്തു. ലളിത ചേച്ചിയുടെ ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌കാരമാണ്. മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രമായ ഭീഷ്മ പർവം ആണ് ലളിത ചേച്ചി അഭിനയിച്ചു ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close