Tuesday, May 30

‘ഒരുത്തീ’ രണ്ടാം ഭാഗവും ഒരുങ്ങുന്നു..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിന്റെ പ്രിയ നായികാ താരം നവ്യ നായർ പത്തുവർഷത്തെ ഇടവേളക്കു ശേഷം തിരിച്ചെത്തിയ ചിത്രമാണ് ഒരുത്തീ. സുരേഷ് ബാബു രചിച്ചു, വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രം ഗംഭീര അഭിപ്രായമാണ് നേടിയത്. രാധാമണി എന്ന കേന്ദ്ര കഥാപാത്രമായി നവ്യ നായർ കാഴ്ച വെച്ചത് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. പ്രേക്ഷകരും നിരൂപകരും വലിയ രീതിയിൽ അഭിന്ദനം ചൊരിയുന്ന ഈ ചചിത്രത്തിനു ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. ഒരുത്തീയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ രണ്ടാം ഭാഗവും ഒരുക്കുക. സ്ത്രീയാണ് പുരുഷനേക്കാള്‍ വലിയ മനുഷ്യന്‍ എന്ന സമുദ്രശിലയിലെ വാചകം എഴുതികൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് ഒരുത്തീ 2 എന്ന പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ വിവരം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

വി കെ പ്രകാശ് സംവിധാനവും, എസ് സുരേഷ് ബാബു തിരക്കഥയും, ബെന്‍സി നാസര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഒരുത്തീ 2 ഈ വര്‍ഷം ഡിസംബറോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്തു വിട്ട അനൗൺസ്‌മെന്റ് പോസ്റ്റർ നമ്മളോട് പറയുന്നത്. നവ്യ നായരും, വിനായകനും, സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി ഒരുത്തീ 2 യിലും ഉണ്ടാകും എന്ന് ആ പോസ്റ്റർ നമ്മളോട് പറയുന്നു. രാധാമണി എന്ന ഫെറി കണ്ടക്ടർ ആയ കഥാപാത്രത്തിന് ജീവിതത്തിൽ നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളും അവക്കെതിരെ അവൾ നടത്തുന്ന ആവേശകരമായ പോരാട്ടവുമാണ് ഒരുത്തീ കാണിച്ചു തരുന്നത്. സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍, ചാലി പാല, മുകുന്ദൻ, കെ പി എ സി ലളിത, അരുൺ നാരായണൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author