മലയാളത്തിൽ ഇതിന് മുമ്പ് പരീക്ഷിച്ചിട്ടില്ലാത്ത രീതിയിൽ ഒരു വ്യത്യസ്തമായ സസ്‌പെൻസ് ത്രില്ലറായിരിക്കും നീരാളിയെന്ന് മോഹൻലാൽ…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘നീരാളി’. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അവസാനമായി മോഹൻലാൽ ചിത്രമായ വില്ലൻ പ്രദർശനത്തിനെത്തിയത്. വലിയൊരു ഇടവേളക്ക് ശേഷം മോഹൻലാൽ ചിത്രം കേരളത്തിൽ റീലീസിനെത്തുമ്പോൾ ആരാധകരും സിനിമ പ്രേമികളും ഏറെ ആവേശത്തിലാണ്. ഹിന്ദി സംവിധായകൻ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീരാളി’. മലയാള സിനിമയുടെ എവർ ഗ്രീൻ ജോഡികളായ നാദിയ മൊയ്ദു- മോഹൻലാൽ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജയിംസ് ആൻഡ് ആലീസ്, ഓവർ ടേക്ക് എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായിമാറിയ പാർവതി നായരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൂൺഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.

‘നീരാളി’ എന്ന ചിത്രം സിനിമ പ്രേമികൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കുമെന്ന് അടുത്തിടെ മോഹൻലാൽ ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി. നീരാളിയുടെ തിരക്കഥയാണ് മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും ഇതുവരെ ആരും ചെയ്യാത്ത ഒരു വിഷയത്തെ കുറിച്ചാണ് നീരാളി ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. നായകൻ സണ്ണിയെ കേന്ദ്രികരിച്ചു ഒരു ജീവൻ മരണ ഒറ്റയാൻ പോരാട്ടമാണ് നീരാളിയെന്ന് സൂചിപ്പിക്കുകയുണ്ടായി. സാധാരണ ഒരു മലയാള സിനിമയിലെ പോലെ നായകൻ- വില്ലൻ കഥയല്ല എന്നും നീരാളിയിൽ പ്രകൃതിയാണ് തന്റെ വില്ലൻ എന്ന് മോഹൻലാൽ പറയുകയുണ്ടായി. ഒരു ആക്സിഡന്റിൽ അകപ്പെട്ട മനുഷ്യൻ തന്റെ ജീവൻ രക്ഷിക്കാൻ ചെയ്തു കൂട്ടുന്ന ശ്രമങ്ങൾ വളരെ രസകരമായി ഒരു സസ്‌പെൻസ് ത്രില്ലർ രൂപത്തിൽ അജോയ് വർമ്മ അവതരിപ്പിച്ചിട്ടുണ്ട് എന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.

നാസർ, ദിലീഷ് പോത്തൻ, സുരാജ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ‘ഹരിഹരൻ പിള്ള ഹാപ്പിയാണ്’ എന്ന ചിത്രത്തിന് ശേഷം സ്റ്റീഫൻ ദേവസി സംഗീതം നിർവഹിക്കുന്ന മോഹൻലാൽ ചിത്രം കൂടിയാണ് ‘നീരാളി’. ജൂലൈ 12ന് വമ്പൻ റീലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും.

Did you find apk for android? You can find new Free Android Games and apps.
Share.

About Author