ദേശീയ തലത്തിൽ വരെ ട്രെൻഡിങ് ആയി മഡി; ഐഎംഡിബി ലിസ്റ്റിലും ഒന്നാമത്.

Advertisement

ഓഫ് റോഡ് മഡ് റേസിങ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ചിത്രമാണ് മലയാള സിനിമയായ മഡി. ഇപ്പോൾ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം വരുന്ന ഡിസംബർ പത്തിന് ആണ് ലോകം മുഴുവൻ പ്രദർശനത്തിന് എത്തുന്നത്. പ്രതികാരം, ആക്ഷൻ, ഹാസ്യം, ഫാമിലി ഡ്രാമ, ത്രില്ലിംഗ് ആയ കഥാസന്ദർഭങ്ങൾ, സാഹസികത എന്നിവയെല്ലാം കോർത്തിണക്കി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്ന ഇതിന്റെ ട്രയ്ലർ ഇപ്പോൾ 5 മില്യൻ കാഴ്ചക്കാരെയും നേടിയാണ് കുതിക്കുന്നത്. അതിനോടൊപ്പം ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഇപ്പോൾ ഒന്നാമത് നിൽക്കുന്നതും ഈ ചിത്രമാണ്. ലോകം മുഴുവൻ ആറു ഭാഷകളിൽ ആയാണ് ഈ പാൻ ഇന്ത്യൻ ചിത്രം റിലീസ് ചെയ്യുക.

ഡോക്ടർ പ്രഗാബൽ സംവിധാനം ചെയ്ത മഡ്‌ഡി പി കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, ടീസർ, എന്നിവയും വമ്പൻ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നും നേടിയത്. കിടിലൻ ആക്ഷൻ രംഗങ്ങളും റേസ് രംഗങ്ങളുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ട്രയ്ലറും ടീസറും കാണിച്ചു തരുന്നത്. ഡോക്ടർ പ്രഗാബൽ, മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് റിദാൻ കൃഷ്ണ, യുവാൻ, അനുഷ സുരേഷ്, രഞ്ജി പണിക്കർ, ബിനീഷ് ബാസ്റ്റിൻ, ഐ എം വിജയൻ, ഹരീഷ് പേരാടി, ശോഭ മോഹൻ, മനോജ് ഗിന്നസ്, സുനിൽ സുഗത എന്നിവരാണ്. കെ ജി എഫിന് സംഗീതം നൽകിയ രവി ബസ്‌റൂർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് രാക്ഷസൻ എന്ന തമിഴ് ത്രില്ലർ എഡിറ്റ് ചെയ്ത സാൻ ലോകേഷ് ആണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close