മോഹൻലാലിന് ആന്ധ്രപ്രദേശ് സ്റ്റേറ്റ് അവാർഡ് ; പുരസ്‌കാരം ജനതാ ഗാരേജ് എന്ന ചിത്രത്തിലെ പ്രകടനത്തിന്..!

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ആന്ധ്രപ്രദേശ് സ്റ്റേറ്റ് ഗവൺമെന്റിന്റെ ആദരം. ആന്ധ്ര പ്രദേശിലെ സംസ്ഥാന സിനിമ അവാർഡ് ആയ നന്ദി അവാർഡ് ആണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. 2016 ഇൽ ഇറങ്ങിയ ചിത്രങ്ങൾക്കുള്ള ആന്ധ്ര സ്റ്റേറ്റ് അവാർഡിൽ മികച്ച സഹനടനുള്ള പുരസ്കാരം, ജനതാ ഗാരേജ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ സ്വന്തമാക്കി.

അങ്ങനെ ആദ്യമായി ആന്ധ്ര സ്റ്റേറ്റ് അവാർഡ് നേടുന്ന മലയാളം നടനായി മാറി മോഹൻലാൽ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജനതാ ഗാരേജ് എന്ന ചിത്രം എഴുതി സംവിധാനം ചെയ്തത് കൊരടാല ശിവ ആയിരുന്നു. ജൂനിയർ എൻ ടി ആർ, മോഹൻലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയ ചിത്രമാണ്.

Advertisement

മോഹൻലാൽ സത്യം എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. മോഹൻലാലിൻറെ പ്രകടനത്തിന് ലോകമെമ്പാടു നിന്നും ഒട്ടേറെ അഭിനന്ദനങ്ങൾ ആണ് ലഭിച്ചത്. ബാഹുബലി സംവിധായകൻ എസ് എസ് രാജമൗലി അടക്കം മോഹൻലാലിനെ അഭിനന്ദിച്ചു രംഗത്ത് വന്നിടുന്നു.

കഴിഞ്ഞ വർഷം തന്നെ മോഹൻലാൽ നായകനായി എത്തിയ മനമന്ത എന്ന തെലുങ്കു ചിത്രവും മികച്ച നിരൂപക പ്രശംസയും സാമ്പത്തിക വിജയവും നേടിയിരുന്നു. മോഹൻലാലിൻറെ പുലി മുരുകന്റെ തെലുങ്കു പതിപ്പ് ആയ മാന്യം പുലിയും ഒപ്പത്തിന്റെ തെലുങ്കു പതിപ്പായ കണ്ണുപാപ്പയും അവിടെ നേടിയത് മികച്ച ബോക്സ് ഓഫീസ് വിജയം ആണ്.

മലയാളത്തിൽ മികച്ച നടനുള്ള ആറു സ്റ്റേറ്റ് അവാർഡ് നേടിയ മോഹൻലാൽ സ്പെഷ്യൽ ജൂറി അവാർഡ് അടക്കം നേടിയത് ഒൻപതു സ്റ്റേറ്റ് അവാർഡ് ആണ്. ഇപ്പോൾ ആന്ധ്ര പ്രദേശ് സ്റ്റേറ്റ് അവാർഡും കൂടി ചേർത്ത് മോഹൻലാൽ പത്തു സ്റ്റേറ്റ് അവാർഡുകൾ നേടി കഴിഞ്ഞു.

മികച്ച നടനുള്ള ദേശീയ അവാർഡും രണ്ടു തവണ നേടിയ മോഹൻലാൽ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് അടക്കം അഞ്ചു ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close