മോഹൻലാലിൻറെ ആ സിനിമയിലെ പ്രകടനം അവിശ്വസനീയവും അസാധ്യവും : വിജയ് സേതുപതി

Advertisement

മോഹൻലാൽ ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന കലാകാരനാണ്. ഞെട്ടിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ പ്രകടനങ്ങളാണ് ഈ നടൻ തന്റെ അഭിനയ ജീവിതത്തിൽ നമ്മുക്ക് സമ്മാനിച്ചതിലേറെയും. അഭിനയിക്കുന്നു എന്നതിലുപരി കഥാപാത്രമായി ജീവിക്കുകയാണ് മോഹൻലാൽ ചെയ്യുന്നത് എന്നാണ് ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾ പോലും മോഹൻലാലിനെ കുറിച്ച് പറയുന്നത്.

Advertisement

ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ ഏറ്റവും അധികം കലാകാരന്മാരും സംവിധായകരും ടെക്നിഷ്യൻസും ആരാധിക്കുന്ന നടനും മോഹൻലാൽ ആയിരിക്കും. ആ കൂട്ടത്തിലേക്കു ഇപ്പോഴിതാ പുതിയ ഒരു പേര് കൂടി.

പ്രശസ്ത തമിഴ് നടൻ വിജയ് സേതുപതിയാണ് ആ ആരാധകൻ. വിജയ് സേതുപതിയെ വിസ്മയിപ്പിച്ച മോഹൻലാൽ കഥാപാത്രം നമ്മളെ ഏവരെയും വിസ്മയിപ്പിച്ച തന്മാത്ര എന്ന ചിത്രത്തിലെ അൽഷിമേഴ്‌സ് രോഗിയായ രമേശൻ നായരാണ്. തന്നെ ഏറ്റവും അധികം വിസ്മയിപ്പിച്ച ഒരു സിനിമയാണ് തന്മാത്രയെന്നും അതിലെ ലാൽ സാറിന്റെ അഭിനയം സൂപ്പർ ആണെന്നും വിജയ് സേതുപതി പറയുന്നു.

മോഹൻലാലിൻറെ കഥാപാത്രം വീടും ഓഫീസും പരസ്പരം തിരിച്ചറിയാതെ, അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന സീന്‍ അവിശ്വസനീയവും അസാധ്യവുമായ പ്രകടനത്തിന് ഉദാഹരണം ആണെന്നും വിജയ് സേതുപതു മാധ്യമങ്ങളോട് പറഞ്ഞു.

തന്മാത്രയിൽ അഭിനയത്തിന് മോഹൻലാലിന് മികച്ച നടനുള്ള കേരള സ്റ്റേറ്റ് അവാർഡ് കിട്ടിയിരുന്നു. പക്ഷെ ദേശീയ അവാർഡിൽ അവസാനത്തെ റൗണ്ടിൽ തല നാരിഴ വ്യത്യാസത്തിനാണ് മികച്ച നടനുള്ള അവാർഡ് മോഹൻലാലിന് നഷ്ടമായത്. ബ്ലെസ്സിയാണ് തന്മാത്ര സംവിധാനം ചെയ്തത്. ബ്ലെസ്സിയുടെ തന്നെ ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങളിലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മോഹൻലാൽ കാഴ്ച വെച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close