മോഹൻലാൽ- പ്രിത്വി രാജ് ബോക്സ് ഓഫീസ് യുദ്ധത്തിനു കളമൊരുങ്ങുന്നു..മൈക്കൽ ഇടിക്കുളയെ നേരിടാൻ ആദം ജോൺ ..

Advertisement

ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മോഹൻലാൽ മൈക്കൽ ഇടിക്കുള എന്ന കോളേജ് വൈസ് പ്രിൻസിപ്പലിന്റെ വേഷത്തിലെത്തുന്ന ഈ ചിത്രം ഈ വരുന്ന ഓഗസ്റ്റ് 31 നു തീയേറ്ററുകളിൽ എത്തുമെന്നാണ് വിവരങ്ങൾ ലഭിച്ചിട്ടുള്ളത്.

മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരത്തിന്റെ ചിത്രമെന്ന നിലയിൽ ഈ വർഷത്തെ ഓണ ചിത്രങ്ങൾക്കിടയിൽ ഏറ്റവും വലിയ റിലീസും സ്വാഭാവികമായും വെളിപാടിന്റെ പുസ്തകമായിരിക്കും എന്നും ഉറപ്പാണ്. പക്ഷെ ഇപ്പോൾ മൈക്കൽ ഇടിക്കുളയെ ബോക്സ് ഓഫീസിൽ നേരിടാൻ പ്രിത്വി രാജിന്റെ ആദം ജോൺ ഉണ്ടാകുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisement

ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം ജോൺ . ഒരു റിവഞ്ച് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ആദ്യം പ്രദർശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നത് സെപ്തംബര് ഒന്നിനോ രണ്ടിനോ ആയിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ചു ആദം ജോണും ഓഗസ്റ്റ് 31 നു തന്നെ കേരളത്തിലെ പ്രദർശന ശാലകളിൽ എത്തും.

കഴിഞ്ഞ വർഷവും ഓണത്തിന് മോഹൻലാൽ- പ്രിത്വി രാജ് പോരാട്ടം നടന്നിരുന്നു. മോഹൻലാൽ- പ്രിയദർശൻ ചിത്രം ഒപ്പവും പ്രിത്വി രാജ്- ജീത്തു ജോസഫ് ചിത്രം ഊഴവും ഒരേ ദിവസം ആണ് പ്രദർശനത്തിന് എത്തിയത്. പക്ഷെ വിജയം മോഹൻലാലിന് ഒപ്പമായിരുന്നു. കേരളത്തിൽ നിന്നും മാത്രം 40 കോടിക്ക് മുകളിൽ കളക്ഷൻ നേടി ഒപ്പം ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ആയപ്പോൾ ഊഴം ശരാശരിയിൽ ഒതുങ്ങി.

ഒപ്പം ഒരു ഫാമിലി ക്രൈം ത്രില്ലർ ആയിരുന്നെങ്കിൽ ഊഴം ഒരു പക്കാ റിവഞ്ച് ത്രില്ലർ ആയിരുന്നു. ഇത്തവണ
മോഹൻലാൽ എത്തുന്നത് പക്കാ ഫാമിലി എന്റെർറ്റൈനെറും ആയി ആണെങ്കിൽ പ്രിത്വി രാജ് ഒരിക്കൽ കൂടി പക്കാ റിവഞ്ച് ത്രില്ലറുമായി ആണ് എത്തുന്നത്. കാത്തിരുന്നു കാണാം വിജയം ആർക്കൊപ്പമെന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close