Tuesday, June 6

തകർച്ചയിൽ നിന്ന് കര കയറ്റിയത് മമ്മൂട്ടി; മോഹൻലാലും മമ്മൂട്ടിയും ചെയ്യുന്ന നന്മകൾക്ക് കണക്കില്ല എന്ന് പി ശ്രീകുമാർ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിന്റെ മഹാനടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച രണ്ടു നടൻമാർ ആയ ഇവർ മനുഷ്യർ എന്ന നിലയിലും ഒരുപാട് പേർക്ക് റോൾ മോഡൽസ് ആണ്. ഇവർ ചെയ്യുന്ന നല്ല പ്രവർത്തികളും ചാരിറ്റിയും എല്ലാം അത്രയധികമാണ്. ഇപ്പോഴിതാ ആ കാര്യം തുറന്നു പറഞ്ഞു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് പ്രശസ്ത നടനും രചയിതാവുമായ പി ശ്രീകുമാർ ആണ്. മോഹൻലാലും മമ്മൂട്ടിയും ഒക്കെ ചെയ്യുന്ന നന്മകൾക്ക് കണക്കില്ല എന്നും ആ നന്മ കൊണ്ട് തന്നെയാണ് അവരിന്നും മലയാള സിനിമയിൽ വന്മരങ്ങളായി നിലനിൽക്കുന്നത് എന്നും ശ്രീകുമാർ പറയുന്നു.

തന്നെ തകർച്ചയിൽ നിന്ന് കരകയറ്റിയത്‌ മമ്മൂട്ടി ആണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെ തനിക്കിഷ്ടമല്ലായിരുന്നു എന്നും തുടക്കത്തിലേ മമ്മൂട്ടിയോട് ഒരു ഡേറ്റ് ഇഷ്യൂവിന്റെ പേരിൽ പിണങ്ങിയിരുന്നു എന്നും ശ്രീകുമാർ പറയുന്നു. പിന്നീട് പല സെറ്റിലും വെച്ച് മമ്മൂട്ടി സംസാരിക്കാൻ വന്നെങ്കിലും ശ്രീകുമാർ മൈന്റ് ചെയ്തില്ല. ഒരുപാട് വർഷങ്ങള് കഴിഞ്ഞു ശ്രീകുമാറിന്റെ സിനിമകളൊക്കെ പൊട്ടി ,സ്വത്ത്ക്കളൊക്കെ വിൽക്കേണ്ടി വന്നു ,അദ്ദേഹം സാമ്പത്തികമായി തകർന്ന ഒരവസ്ഥയിലേക്കെത്തി. ആ സമയത്താണ് അദ്ദേഹം ശത്രുവിനെപ്പോലെ കാണുന്ന മമ്മൂട്ടി ശ്രീകുമാറിനെ ആളയച്ചു വരുത്തുകയും ശ്രീകുമാറിന്റെ കൈയ്യിൽ കഥ വല്ലതും ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്തത്. വിഷ്ണു എന്ന സിനിമയുടെ ജനനം അവിടെ നിന്നായിരുന്നു എന്ന് ശ്രീകുമാർ ഓർത്തെടുക്കുന്നു. അവിടെ നിന്നാണ് തകർന്ന് തരിപ്പണമായിരുന്ന ശ്രീകുമാർ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത്. മമ്മൂട്ടി എന്ന പച്ച മനുഷ്യൻ അതാണ് എന്ന് ശ്രീകുമാർ പറയുന്നു. ഇപ്പോൾ മമ്മൂട്ടിയെ നായകനാക്കി കർണ്ണൻ എന്ന ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പി ശ്രീകുമാർ.

ഫോട്ടോ കടപ്പാട്: സുനി നീലം

Did you find apk for android? You can find new Free Android Games and apps.
Share.

About Author