ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടേണ്ട എന്ന് പറഞ്ഞത് ഡബ്ള്യു സി സി; വെളിപ്പെടുത്തി മന്ത്രി..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സിനിമാ മേഖലയിൽ നടക്കുന്ന പ്രശ്നങ്ങളേയും ചൂഷണങ്ങളേയും അധികാര ദുർവിനിയോഗത്തെയുമൊക്കെ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷനാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ നിലവിൽ വന്നത്. അവർ പ്രശ്നങ്ങളെ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ അത് പുറത്തു വിടാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും, സർക്കാർ സിനിമയിലെ അധികാര കേന്ദ്രങ്ങൾക്ക് ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും ആരോപിച്ചു മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ള്യ സി സി പ്രവർത്തകർ പല തവണ മുന്നോട്ടു വന്നിരുന്നു. പാർവതി തിരുവോത്, റിമ കല്ലിങ്ങൽ, ദീദി ദാമോദരൻ എന്നിവരാണ് പലപ്പോഴായി മുന്നോട്ടു വന്നത്. അവരെ പിന്തുണച്ചു നടൻ പൃഥ്വിരാജ് അടക്കമുള്ളവരും എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ, ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് വിമൻ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു എന്ന് വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് മന്ത്രി പി രാജീവ്.

ഡബ്ല്യുസിസി അംഗങ്ങളുമായി താൻ ചർച്ച നടത്തിയിരുന്നു എന്നും മന്ത്രി പറയുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രി ഈ കാര്യം തുറന്നു പറഞ്ഞത്. തൻ്റെ വകുപ്പ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് സാംസ്കാരിക വകുപ്പിനു കൈമാറിയിരുന്നു എന്നും മന്ത്രി പി രാജീവ് വിശദീകരിച്ചു. എന്നാൽ ഡബ്ല്യുസിസി അംഗങ്ങളുമായി താൻ ചർച്ച ചെയ്തപ്പോൾ അത് പുറത്തു വിടരുതെന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നാണ് മന്ത്രി പറയുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് മാധ്യമങ്ങളിലൂടെ പലപ്പോഴായി വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയിലെ അംഗങ്ങൾ ആവശ്യപ്പെട്ടു കൊണ്ടിരുന്നതും ഇപ്പോഴും ആവശ്യപ്പെടുന്നതുമെന്നുള്ളതും ശ്രദ്ധേയമാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author