മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കുട്ടൻ ബ്ലോഗിലെ ഗാനങ്ങൾ ഇന്ന് പുറത്തിറങ്ങും..

Advertisement

അബ്രഹാമിന്റെ സന്തതികൾക്ക് ശേഷം മമ്മൂട്ടി നായകനായിയെത്തുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. തിരകഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അച്ചായൻസ് എന്ന ജയറാം ചിത്രത്തിന് വേണ്ടിയാണ് സേതു അവസാനമായി തിരക്കഥ രചിച്ചിരിക്കുന്നത്. ഷംന കാസിം, അനു സിത്താര, ലക്ഷ്മി റായ് തുടങ്ങിയവർ ചിത്രത്തിൽ നായിക വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. കോമഡി, ഫാമിലി എന്നിയ്ക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനറായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. യുവാക്കൾക്ക് പ്രിയങ്കരനായ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുട്ടനാടിന്റെ പഞ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഒരു കുട്ടനാടൻ ബ്ലോഗിലെ ഗാനങ്ങൾ ഇന്ന് പുറത്തിറങ്ങുമെന്ന് ഒരു പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു.

ഒരു കുട്ടനാടൻ ബ്ലോഗിൽ ഗ്രാമീണ പഞ്ചാത്തലത്തിലാണ് ഗാനങ്ങൾ കൂടുതലും ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടനാടിന്റെ ദൃശ്യ ഭംഗിയും വള്ളംകളിയും കേന്ദ്രികരിച്ചുകൊണ്ട് ഒരുക്കുന്ന ഒരു ഗാനമാണ് സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ വഴിത്തിരിവായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ മുൻനിര ഗായകന്മാരും ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഒരു കുട്ടനാടൻ ബ്ലോഗിലെ ഓഡിയോ റിലീസും വലിയ തോതിൽ ആഘോഷമാക്കി മാറ്റുവാൻ സിനിമ പ്രേമികൾ പ്രതീക്ഷയോടെ തന്നെയാണ് കാത്തിരിക്കുന്നത്. സിനിമയിലെ ഗാനങ്ങൾ ഇന്ന് തന്നെ മ്യൂസിക് ആപ്പുകളിലൂടെയും യൂ ട്യൂബിലൂടെയും പുറത്തുവിടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement

സേതു തന്നെയാണ് കുട്ടനാടൻ ബ്ലോഗിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. ജേക്കബ് ഗ്രിഗറി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ്, സഞ്ജു ശിവാറാം, ജൂഡ് ആന്റണി, നെടുമുടി വേണു, സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, തെസ്നി ഖാൻ, നന്ദൻ ഉണ്ണി, സോഹൻ സീനുലാൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സണ്ണി വെയ്ൻ ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മെമ്മറിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുരളി ഫിലിംസിന്റെ ബാനറിൽ പി.കെ മുരളീധരനും ശാന്ത മുരളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓണം റിലീസായി ചിത്രം പ്രദർശനത്തിനെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close