നോ വേ ഔട്ടിനു പ്രശംസയുമായി ലേഡി സൂപ്പർ സ്റ്റാർ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

രമേശ് പിഷാരടി നായകനായി എത്തിയ നോ വേ ഔട്ട് എന്ന ചിത്രം മികച്ച വിജയമാണ് ഇപ്പോൾ നേടുന്നത്. പ്രേക്ഷകർ നല്ല പ്രതികരണം നൽകിയ ഈ ചിത്രത്തിന് നിരൂപകരും മികച്ച അഭിപ്രായങ്ങൾ ആണ് നൽകിയത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ഈ ചിത്രം ഇന്ന് കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞു കളിക്കുകയാണ്. തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാവായ കെ ടി കുഞ്ഞുമോൻ വരെ ഈ ചിത്രം കണ്ട് പ്രശംസിച്ചു മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രം കണ്ട് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണ്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടാണ് മഞ്ജു വാര്യർ ഈ ചിത്രത്തോടുള്ള തന്റെ സ്നേഹം അറിയിച്ചത്. രമേശ് പിഷാരടിയുടെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് ഈ ചിത്രത്തിനുള്ള തന്റെ പിന്തുണ മഞ്ജു വാര്യർ അറിയിച്ചത്.

ഒരു സർവൈവൽ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ നിതിൻ ദേവീദാസ് ഒരുക്കിയ ഈ ചിത്രം റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് ആണ് നിർമ്മിച്ചത്. ബേസിൽ ജോസെഫ്, ധർമജൻ ബോൾഗാട്ടി, രവീണ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. രമേശ് പിഷാരടി അവതരിപ്പിക്കുന്ന ഡേവിഡ് എന്ന കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയത് കെ ആർ രാഹുൽ, പശ്‌ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി എന്നിവരാണ്. വർഗീസ് ഡേവിഡ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കെ ആർ മിഥുനാണ്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.

Did you find apk for android? You can find new Free Android Games and apps.
Share.

About Author