ത്രില്ലർ ചിത്രത്തിനായി കിടിലൻ ലുക്കിൽ മെഗാ സ്റ്റാർ; വീഡിയോ കാണാം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ്. തെലുങ്കു ചിത്രം ഏജൻറ്ന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി ഹൈദരാബാദിൽ നിന്നും മടങ്ങിയെത്തിയ അദ്ദേഹം ജോയിൻ ചെയ്തത് നിസാം ബഷീർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ആണ്. ആസിഫ് അലി നായകനായി എത്തിയ കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോഴിതാ, ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്തായിരിക്കുകയാണ്. കഥാപാത്രത്തിന്റെ ലുക്കിൽ ലൊക്കേഷനിൽ വന്നിറങ്ങിയ മമ്മൂട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഈ ചിത്രത്തിന്റെ പൂജ അതിരപ്പിള്ളിയിൽ വെച്ച് മാർച്ച് മുപ്പതിന് ആണ് നടന്നത്. മമ്മൂട്ടിയുടെ പുതിയ നിർമ്മാണ ബാനർ ആയ മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഈ നിസാം ബഷീർ ചിത്രത്തിനുണ്ട്.

https://youtube.com/shorts/aZpXditJF3o

ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ത്രില്ലർ ചിത്രത്തിൽ, മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്ര സംയോജനം നിർവഹിക്കാൻ പോകുന്നത് കിരൺ ദാസ് ആണ്. അതുപോലെ കന്നഡ സിനിമയിലൂടെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടി കമ്പനി എന്ന ബാനർ നിർമ്മിച്ച ആദ്യ ചിത്രം. കെ മധു ഒരുക്കിയ സിബിഐ 5 ദി ബ്രെയിൻ, നവാഗതയായ രഥീന ഒരുക്കിയ പുഴു എന്നിവയാണ് മമ്മൂട്ടിയുടെ അടുത്ത റിലീസുകൾ. ഇതിൽ പുഴു എത്തുന്നത് ഒടിടി റിലീസ് ആയാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author