മാമാങ്കത്തിൽ മമ്മൂട്ടിക്ക് സ്ത്രീ വേഷമില്ല.. പകരം..

Advertisement

മലയാള സിനിമയിൽ ഒരുപാട് ചരിത്ര സിനിമകൾ റീലീസിനായി ഒരുങ്ങുന്നുണ്ട്. എന്നാൽ സിനിമ പ്രേമികൾ കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ ചരിത്ര സിനിമകൾക്ക് വേണ്ടിയാണ്. രണ്ട് ചരിത്ര സിനിമകളാണ് അണിയറയിൽ മമ്മൂട്ടിക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ‘വടക്കൻ വീരഗാഥ’, ‘പഴശ്ശിരാജ’ എന്നീ ചിത്രങ്ങളിലൂടെ ചരിത്ര പ്രാധാന്യമുള്ള വേഷപകർച്ചകൾ വളരെ അനായാസത്തോട് കൂടി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ശരീര പ്രകൃതിയും ഗംഭീരമുള്ള ശബ്ദവുമാണ് മമ്മൂട്ടി എന്ന നടന് എന്നും മുതൽകൂട്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാരും സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കവുമാണ് മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ. മാമാങ്കം സിനിമയുടെ ഷൂട്ടിംഗ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. 50 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് മാമാങ്കം. വേണു കുന്നംപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.

മാമാങ്കത്തിന്റെ ആദ്യ ഷെഡ്യൂൾ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് മംഗലാപുരത്തും രണ്ടാം ഷെഡ്യൂൾ കൊച്ചിയിലും പൂർത്തിയാക്കുകയും ചെയ്തു. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ വൈകാതെ ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി പെൺ വേഷത്തിൽ പ്രത്യക്ഷപ്പെടും എന്ന വാർത്ത പരന്നിരുന്നു എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു മമ്മൂട്ടിക്ക് സ്ത്രീ വേഷമില്ലന്നും സ്ത്രൈണതയുള്ള കഥാപാത്രമായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നുമാണ് അറിയാൻ സാധിച്ചത്. ഒരു സീനിൽ മാത്രം ഒതുങ്ങാതെ പല സീനുകളിലും സ്ത്രീയുടെ വേഷപകർച്ച സ്വീകരിച്ചു മമ്മൂട്ടി മാമാങ്കത്തിൽ വരുന്നുണ്ട് എന്നതും ഒരു പ്രത്യേകതയാണ്. മമ്മൂട്ടിയുടെ വേഷപകർച്ചകൾ ഞെട്ടലോടെയാണ് സംവിധായകൻ സജീവ് പിള്ള നോക്കി നിന്നത്, മലയാള സിനിമയിൽ മമ്മൂട്ടി എന്ന നടന് മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു കഥാപാത്രമാണ് മാമാങ്കത്തിലേത്, അദ്ദേഹത്തിൽ നിന്ന് പോലും പ്രതീക്ഷിക്കാത്ത വേഷ പകർച്ചകളാണ് മാമാങ്കത്തിൽ കാണാൻ സാധിക്കുക എന്ന് സംവിധായകൻ സജീവ് പിള്ള അടുത്തിടെ പറയുകയുണ്ടായി.

Advertisement

‘ക്വീൻ’ സിനിമയിലൂടെ മലയാള സിനിമയിൽ രംഗ പ്രവേശനം നടത്തിയ ധ്രുവനും മലയാളികളുടെ പ്രിയ താരം നീരജ് മാധവും ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മാളവിക മേനോനും, പ്രാചി ദേശയ് തുടങ്ങിവർ നായിക പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മാമാങ്കത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് എം. ജയചന്ദ്രനാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിം ഗണേഷാണ്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നംപ്പിള്ളി നിർമ്മിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close