വൈ എസ് ആർ ആയി ജീവിച്ചു മമ്മൂട്ടി; ചിത്രീകരണത്തിനിടെ മെഗാസ്റ്റാറിനെ കാണാൻ ആന്ധ്രയിൽ വമ്പൻ ജനാവലി..!

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഒരുപാട് വർഷങ്ങൾക്കു ശേഷം തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്ര. അന്തരിച്ചു പോയ മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ തെലുങ്കിലെ തന്റെ ആദ്യ വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി. ഈ വർഷം ഡിസംബർ 21 നു റിലീസ് ചെയ്യാൻ പോകുന്ന യാത്രയുടെ അവസാന ഘട്ട ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എപ്പോഴും താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അതിശയിപ്പിക്കുന്ന രീതിയിൽ ജീവൻ നൽകുന്ന നടനാണ് മമ്മൂട്ടി. കഥാപാത്രമായി തിരശീലയിൽ ജീവിക്കുന്ന മമ്മൂട്ടിയുടെ ആ കഴിവ് ആണ് അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ തന്നെ മഹാനടന്മാരിൽ ഒരാൾ ആക്കിയത്. രൂപത്തിലും ഭാവത്തിലും വൈ എസ് ആർ ആയി മാറിയ മമ്മൂട്ടിയെ കാണാൻ ഇപ്പോൾ ആന്ധ്രയിലെ യാത്രയുടെ ഷൂട്ടിംഗ് സെറ്റിലേക്ക് സാധാരണ ജനങ്ങൾ കടന്നു വരികയാണ്.

Advertisement

വൈ എസ് ആറിന്റെ പദയാത്രയുടെ ഗാനചിത്രീകരണ രംഗങ്ങൾ ആണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത് . അതിൽ അഭിനയിക്കുന്നതാവട്ടെ ജൂനിയർ ആർട്ടിസ്റ്റുകൾക്കു പകരം ആന്ധ്രയിലെ കോളനികളിൽ താമസിക്കുന്ന സാധാരണ ജനങ്ങൾ തന്നെയാണ്. ഷൂട്ട് സമയങ്ങളിൽ അവർ മമ്മൂട്ടിയുടെ കൈ പിടിച്ചു നിറ കണ്ണുകളോടെ തങ്ങളുടെ സങ്കടങ്ങളും പ്രശ്നങ്ങളും പറയും. വൈ എസ് ആർ അവർക്കു വേണ്ടി ചെയ്ത ഒരുപാട് നല്ല കാര്യങ്ങൾ അവർ മമ്മൂട്ടിയോട് പറയുന്നതു ഷൂട്ടിംഗ് സെറ്റിലെ ഒരു സ്ഥിരം കാഴ്ചയാണ്. മമ്മൂട്ടിയിലൂടെ അവർ തങ്ങളുടെ വൈ എസ് ആറിനെ തന്നെയാണ് ഇപ്പോൾ കാണുന്നത്. അവരുടെ വാക്കുകൾക്ക് എന്ത് സമാധാനം പറയണം എന്നറിയാതെ വിഷമിക്കുകയാണ് മമ്മൂട്ടി. വൈ എസ് ആർ ഇല്ല എന്നത് ഉൾക്കൊള്ളാൻ ആന്ധ്രയിലെയും തെലുങ്കാനയിലെയും സാധാരണ ജനങ്ങൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. യാത്രയുടെ ഷൂട്ടിംഗ് സ്ഥലങ്ങളിലെ ദൃശ്യങ്ങൾ അത് ഒരിക്കൽ കൂടി മനസ്സിലാക്കി തരുന്നു. ഏതായാലും ആന്ധ്രയിലെ ജനകീയ മുഖ്യമന്ത്രിയുടെ വേഷം മമ്മൂട്ടി അനശ്വരമാക്കുന്നതു കാണാൻ ആണ് ഏവരും കാത്തിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close