ആദിവാസികൾക്ക് ഒപ്പം പാട്ടു പാടി മമ്മൂട്ടി; അവർക്കു സഹായ ഹസ്തവുമായി മെഗാസ്റ്റാർ..!

Advertisement

കേരളാ സംസ്ഥാനത്തെ ആദിവാസികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ പരിപാടിയുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഊരിലെ തൊണ്ണൂറു വയസുള്ള ആലമി മൂപ്പരെ സാക്ഷി നിർത്തി കാസറഗോഡ് ജില്ലാ കലക്ടർ സജിത്തിന്‌ ആണ് മമ്മൂട്ടി ഉപകരണങ്ങൾ കൈമാറിയത്. കാസർഗോഡ് ജില്ലയിലെ ആദിവാസികൾക്ക് കളക്ടർ വഴി സഹായം എത്തിച്ചതിനു ശേഷം കേരളത്തിലെ മറ്റു ജില്ലകളിൽ ഉള്ള സഹായം ആവശ്യമുള്ള മുഴുവൻ ആദിവാസികൾക്കും വരും ദിവസങ്ങളിൽ ഉപകരണങ്ങൾ എത്തിച്ചു കൊടുക്കാൻ ആണ് മമ്മൂട്ടിയുടെ പ്ലാൻ.

അടുത്ത സാമ്പത്തിക വർഷം കെയർ ആൻഡ് ഷെയറിന്റ കൂടുതൽ സഹായങ്ങൾ കാസറഗോഡ് ജില്ലയിൽ എത്തിക്കാൻ സംഘടനയുടെ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെ മമ്മൂട്ടി ചുമത്തപ്പെടുത്തുകയും ചെയ്തു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസികൾക്കായി ചെയ്യുന്ന സേവനങ്ങൾക്കു നന്ദി പറയാനും കൂടുതൽ സഹായങ്ങൾ ആവശ്യപ്പെടാനുമാണ് മൂപ്പനും സംഘവും എത്തിയത്. അവർ തങ്ങളുടെ പരമ്പരാഗത ശൈലിയിൽ ഉള്ള തുടി കൊട്ടി പാടിയപ്പോൾ, മമ്മൂട്ടിയും അവർക്കൊപ്പം ചേർന്ന കാഴ്ച രസകരമായിരുന്നു. പതിനഞ്ചു മിനിറ്റോളം ആണ് മമ്മൂട്ടി അവർക്കൊപ്പം കൊട്ടാൻ ശ്രമിച്ചത്. തങ്ങളുടെ തനതു ശൈലിയിലുള്ള കരകൗശല വസ്തുക്കളും പലഹാരങ്ങളുമെല്ലാം മമ്മൂട്ടിക്ക് സമ്മാനിക്കാനായി മൂപ്പനും സംഘവും കാട്ടിൽ നിന്നു കൊണ്ട് വന്നിരുന്നു. മൂപ്പരുടെ നേതൃത്വത്തിൽ മമ്മൂട്ടിയെ മുളകൊണ്ടുള്ള മാല അണിയിക്കുകയും ചെയ്തു അവർ. സമൂഹത്തിൽ അവശത അനുഭവിക്കുന്ന ജന വിഭാഗങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടു പത്തു വർഷം മുമ്പ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ രൂപീകരിച്ച ജീവകാരുണ്യ സംഘടനയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ. പൂർവികം എന്ന പദ്ധതി വഴി ആണ് അവർ ആദിവാസികൾക്ക് വേണ്ടിയുള്ള ക്ഷേമ പരിപാടികൾ ചെയ്യുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close